Image

ജോസഫ്" തരംഗം ഇനി അമേരിക്കയിലും സിജോ വടക്കന്‍ & ജോജു ജോര്‍ജ് കൂട്ടുകെട്ടിന് ഒരു പൊന്‍തൂവല്‍ കൂടി

Published on 05 December, 2018
ജോസഫ്" തരംഗം ഇനി അമേരിക്കയിലും സിജോ വടക്കന്‍ & ജോജു ജോര്‍ജ് കൂട്ടുകെട്ടിന് ഒരു പൊന്‍തൂവല്‍ കൂടി
അടുത്തകാലത്തു എറേ ജനശ്ര്ദ്ധ പിടിച്ചുപറ്റിയ ജോസഫ് ഇന്നുമുതല്‍ അമേരിക്കയില്‍ പ്രദര്‍ശനം തുടങ്ങുന്നു. ജോജു ജോര്‍ജ് നായകനായി സമകാലീന സംഭവങ്ങള്‍ മുന്‍നിര്‍ത്തി എടുത്ത ജോസഫ് എന്ന സിനിമ മറ്റുള്ള സാങ്കല്പിക സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. അമേരിക്കന്‍ മലയാളി വ്യവസായി സിജോ വടക്കന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ജോസഫ് ഫ്‌ളാഷ് ബാക്കുകളുടെ ഉയരങ്ങളില്‍ ഒരു സിനിമാകഥ
ഫിലിം റിവ്യൂ ഋഷിരാജ് സിംഗ്


സാധാരണയായി ഒരു സിനിമയില്‍ ഒന്നോ രണ്ടോ ഫ്‌ളാഷ് ബാക്കുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാല്‍ ഈ സിനിമയില്‍ മൂന്ന് നാല് തവണ ഫ്‌ളാഷ് ബാക്കുകള്‍ നമ്മുടെ മുമ്പില്‍ വരുന്നു. ഇത് ഡയറക്ടറുടെയും എഡിറ്ററുടെയും കഴിവാണ്, ഇത് കാണികളെ ആകര്‍ഷിച്ചിട്ടുമുണ്ട്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളില്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള സിനിമ എന്ന് ജോസഫിനെ വിശേഷിപ്പിക്കാന്‍ സാധിക്കും.

ചെറിയ ബഡ്ജറ്റിലുളള സിനിമയാണെങ്കിലും അതിന്റെ സ്ക്രിപ്റ്റ് മികച്ചതായിരുന്നാല്‍ സിനിമ വിജയിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സിനിമ.

വലിയ താരപരിവേഷം ഉള്ള നടന്മാര്‍ അഭിനയിച്ചാല്‍ മാത്രമേ സിനിമ വിജയിക്കൂ എന്ന ധാരണ ഈ സിനിമ കണ്ടാല്‍ മാറി കിട്ടും.


പോലീസ് സേനയ്ക്ക് അക്കാദമിക്ക് ലെവലില്‍ പഠിക്കുവാനുള്ളൊരു ചിത്രമാണ് ജോസഫ് : ജസ്റ്റിസ് കമാല്‍ പാഷ

എം പദ്മകുമാര്‍ ചിത്രം ജോസഫ് മികച്ച അഭിപ്രായം നേടി സ്ക്രീനുകളില്‍ തുടരുകയാണ്. ആദ്യ ദിനങ്ങളില്‍ വലിയ ഒരു കൂട്ടം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെങ്കിലും പതിയ കണ്ടവര്‍ പറഞ്ഞറിഞ്ഞു ജോസഫ് പ്രേക്ഷകരെ നേടിയെടുത്തു. 2. 0 പോലുള്ള വമ്പന്‍ റീലീസുകള്‍ക്കിടയിലും ചിത്രം തലയുയര്‍ത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ആദ്യ ദിനങ്ങളിലെ തണുത്ത പ്രകടനത്തില്‍ നിന്ന് മാറി സ്റ്റഡി ആയിട്ടുള്ള പ്രേക്ഷകരെ നേടാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.

ചിത്രത്തിനെ പ്രശംസിച്ചു നിരവധി സെലിബ്രിറ്റികളും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ട ജസ്റ്റിസ് കമാല്‍ പാഷ പറയുന്ന വാക്കുകള്‍ ഇങ്ങനെ ” ‘ഞാന്‍ ജോസഫ് എന്ന ചിത്രം കണ്ടു. വളരെ നല്ല ഒരു ചിത്രമാണിത്. മികച്ചൊരു െ്രെകം ത്രില്ലര്‍ എന്നു തന്നെ പറയാം. ഏങ്ങനെയാണ് ഒരു െ്രെകം അന്വേക്ഷിക്കേണ്ടതെന്ന് വരച്ച് കാണിക്കുന്ന ഒരു ചിത്രം. ഒരു ഷെര്‍ലോക് ഹോംസ് ചിത്രം പോലെ ഇതില്‍ നിരീക്ഷണവും കുറ്റാന്വേഷണവും അവതരിപ്പിച്ചിട്ടുണ്ട്. ഇത് പൊലീസ് സേനയ്ക്ക് അക്കാഡമിക് ലെവലില്‍ പഠിക്കാവുന്ന ഒരു ചിത്രമാണിത്. അത്രമാത്രം കഷ്ടപ്പാടിലൂടെയാണ് ഇതിലെ കഥാപാത്രം കേസ് തെളിയിക്കുന്നത്.’
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക