Image

സുജിത് ചെന്നങ്ങാട്ട് ഡാളസ് ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്; സനീഷ് പല്ലാട്ടുമഠം സെക്രട്ടറി

ബിജോയ് തെരുവത്ത് Published on 05 December, 2018
സുജിത് ചെന്നങ്ങാട്ട് ഡാളസ് ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്; സനീഷ് പല്ലാട്ടുമഠം സെക്രട്ടറി
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് റെക്കോര്‍ഡ് നേട്ടത്തോടെ 2019-2020 ഡാളസ് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ടീം യുണൈറ്റഡ് വിജയിച്ചു.

നാലു മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചരണപരിപാടികള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് ഡിസംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെയുണ്ടായിരുന്ന 907 മെമ്പര്‍മാരില്‍ 864 പേര്‍ (96 %) തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. ഇത് KCADFW ന്റെ ചരിത്രത്തില്‍ ആദ്യമാണ്. മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയതീരത്ത് എത്തിച്ച് സുജിത് ചെന്നങ്ങാട്ട് നേത്രത്വം കൊടുത്ത ടീം യുണൈറ്റഡ് സമാനതകളില്ലാത്ത പോരാട്ടമാണ് കാഴ്ച വച്ചത്.

ശരാശരി 134 വോട്ടിന്റെ ഭൂരിപക്ഷം നേടി ഡാലസ്സിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പമാണ് എന്ന് തെളിയിക്കാന്‍ യുവാക്കള്‍ നേതൃത്വം കൊടുത്ത ഈ സംഘത്തിന് കഴിഞ്ഞു. അമേരിക്കയിലെ ക്‌നാനായ സമൂഹം ഉറ്റുനോക്കിയ ഈ തെരഞ്ഞെടുപ്പു വിജയം സമുദായത്തില്‍ ആഞ്ഞുവീശാനുള്ള മാറ്റത്തിന്റെ കൊടുങ്കാറ്റിന് തുടക്കമായി കരുതപ്പെടുന്നു. പോസിറ്റീവ് ക്യാമ്പയ്നിങ് നടത്തിയും ജനസമ്മതി നേടാം എന്ന് ടീം യുണൈറ്റഡ് വിജയം അടിവരയിടുന്നു.

ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ചു നിന്നുകൊണ്ട് സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിച്ചുകൊണ്ട് നടത്തിയ പ്രചരണം ഡാളസ് ക്‌നാനായ കമ്യൂണിറ്റിയിലെ യുവ പ്രതിഭകളുടെ സര്‍ഗ്ഗശേഷിയുടെ നേര്‍സാക്ഷ്യവും ആയിരുന്നു.

2019-2020 ഡാളസ് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഭരണസാരഥ്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍:

പ്രസിഡന്റ് : സുജിത് ചെന്നങ്ങാട്ട്

വൈസ് പ്രസിഡന്റ് : മെല്‍വിന്‍ എറികാട്ടുപറമ്പില്‍

സെക്രട്ടറി : സനീഷ് പല്ലാട്ടുമഠം

ജോയിന്റ് സെക്രട്ടറി : നിഷ തറയില്‍

ട്രഷറര്‍ : ജാക്‌സ് ആകശാല

KCCNA വനിതാ പ്രതിനിധി : ഷില്പി പുതിയകുന്നേല്‍

KCCNA യുവജനപ്രതിനിധി : ജിനു അമ്പാട്ട്

KCCNA പ്രതിനിധികള്‍

സൈമണ്‍ ചാമക്കാല

സിബി കാരക്കാട്ടില്‍

ജിനു കുടിലില്‍

ജിജു കോളങ്ങയില്‍
സുജിത് ചെന്നങ്ങാട്ട് ഡാളസ് ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്; സനീഷ് പല്ലാട്ടുമഠം സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക