Image

ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു: വഴിയൊരുക്കി ഫെയ്‌സ്ബുക്ക് കൂട്ടായ്മ

Published on 05 December, 2018
   ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു: വഴിയൊരുക്കി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴിയാണ് ആചാരസംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായി പോരാട്ടത്തിന് അണിഞൊരുങ്ങുന്നത്. കൂട്ടായ്മയുടെ സംഘാടകര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലുടെ അറിയിച്ചിരിക്കുന്നത്.

ശബരിമല യാത്രയ്ക്ക് തയറായിട്ടുള്ള യുവതികളും, സന്നദ്ധപ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രവര്‍ത്തനപദ്ധതികളൊരുക്കുന്നതെന്നാണ് കൂട്ടായ്മയുടെ പേജില്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മല ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് സംഘാടകര്‍ പറയുന്നു. ഉടന്‍ തന്നെ മല ചവിട്ടാനുള്ള തിയതി പുറത്തുവിടുമെന്നും നിലവില്‍ യുവതികളുടെ സുരക്ഷയെ കരുതിയാണ് വെളിപ്പെടുത്താതെന്നുമാണ് അഡ്മിന്‍ന്മാരുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക