Image

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

Published on 05 December, 2018
 സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് 175 രൂപയുമായാണ് ഉയര്‍ത്തിയത്. നിരക്ക് വര്‍ധനവ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. 

നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് ഒന്നരകിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. ഓട്ടോയ്ക്ക് 30 ഉം ടാക്‌സിക്ക് 200 രൂപ ആക്കാനായിരുന്നു ശുപാര്‍ശ. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് വര്‍ധനവ്. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നാളെ നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക