Image

കെ.സുരേന്ദ്രനു ഹോട്ടല്‍ ഭക്ഷണത്തിനു അവസരമൊരുക്കി: പോലീസുകാരന് സസ്‌പെന്‍ഷന്‍

Published on 05 December, 2018
കെ.സുരേന്ദ്രനു ഹോട്ടല്‍ ഭക്ഷണത്തിനു അവസരമൊരുക്കി: പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കോടതിയിലേയ്ക്കുള്ള യാത്രമധ്യേ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. കൊല്ലം എആര്‍ ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായര്‍ക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്

>ഇന്‍സ്‌പെക്ടറുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് കൊല്ലം റൂറല്‍ എസ്പിയും കമ്മിഷണറും സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ മേലാധികാരികള്‍ക്കു കൈമാറിയിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഐജി മനോജ് ഏബ്രാഹം ഇദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാ പ്രശ്‌നം മൂലം എആര്‍ ക്യാംപിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശത്തെ മറികടന്നായിരുന്നു സുരേന്ദ്രന് സഹായമൊരുക്കിയത്. 

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക