Image

ന്യൂയോര്‍ക്ക് ഊബര്‍ ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം(17.22) ഡോളര്‍

പി.പി. ചെറിയാന്‍ Published on 06 December, 2018
ന്യൂയോര്‍ക്ക് ഊബര്‍  ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം(17.22) ഡോളര്‍
ന്യൂയോര്‍ക്ക്:  ഊബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് (ചിലവുകള്‍ക്കു പുറമെ)(17.22) ഡോളറാക്കി ഉയര്‍ത്തികൊണ്ടു സിറ്റി നിയമം പാസ്സാക്കി. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 11.90 ല്‍ നിന്നും ഏകദേശം അഞ്ചു ഡോളര്‍ അധികം നല്‍കുന്ന അമേരിക്കയിലെ ആദ്യ സിറ്റി എന്ന ബഹുമതി ഇതോടെ ന്യൂയോര്‍ക്കിനു ലഭ്യമായി.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഡ്രൈവര്‍മാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ശമ്പള വര്‍ദ്ധനവാണ് 2019 ജനുവരി മദ്ധ്യത്തോടെ നിലവില്‍ വരുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ 70000 ത്തോളം വരുന്ന ഡ്രൈവര്‍മാരെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡിപെന്റന്റ്(Independent) ഡ്രൈവേഴ്‌സ് ഗില്‍ഡ് സിറ്റിയുടെ തീരുമാനം സ്വാഗതം ചെയ്തു. വര്‍ദ്ധനവ് നിലവില്‍വരുന്നതോടെ പ്രതിവര്‍ഷ വരുമാനം 9600 വര്‍ദ്ധനവുണ്ടാകും.

ശമ്പള വര്‍ദ്ധനവ് ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇതു യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഊബര്‍, ലിഫ്റ്റ് കമ്പനി അധികൃതര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റി ടാക്‌സി ആന്റ് ലിമസില്‍ കമ്മിഷനാണ് (TLC) പുതിയ നിയമം കൊണ്ടുവന്നത്. ഡ്രൈവര്‍മാര്‍ക്ക് കമ്പനികള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്ന്ും എന്നാല്‍ ന്യൂയോര്‍ക്കിലെ ജനം ടാക്‌സി കൂലി വര്‍ദ്ധനവ് നല്‍കാന്‍ തയ്യറാകുമെന്നാണ് ടി.എല്‍.സി. അദ്ധ്യക്ഷ മീരാ ജോഷി അഭിപ്രായപ്പെട്ടത്.

Drivers working for ride-hailing companies such as Uber and Lyft are entitled to a minimum wage following a historic vote Tuesday by the New York City’s Taxi and Limousine Commission.

The rate — set at $17.22 per hour after expenses — makes New York the first U.S. city to adopt minimum pay for app-based drivers, according to the Independent Drivers Guild. The organization said the hourly rate is the equivalent of the city’s employee minimum wage, which is $15 per hour.

The new pay rules, which apply to car services Uber, Lyft, Via and Juno, go into effect at the end of the year.

“Today we brought desperately needed relief to 80,000 working families,” Jim Conigliaro Jr., founder of the Independent Drivers Guild, said in a statement. “All workers deserve the protection of a fair, livable wage and we are proud to be setting the new bar for contractor workers’ rights in America.

“We are thankful to the Mayor, Commissioner Joshi and the Taxi and Limousine Commission, City Council Member Brad Lander and all of the city officials who listened to and stood up for drivers,” the statement added.

The vote arrives after app-based drivers led a multiyear campaign to increase wages. The drivers have accused companies of taking cuts of their pay that made it exceedingly difficult to survive and care for their families in a city overwhelmed by thousands of drivers working for car-service apps. The industry has been jarred by a spate of professional driver suicides in recent months, as well, a trend many attributed to the stress on the industry.

A TLC study found that the overwhelming majority of drivers earn about $11.90 an hour.


ന്യൂയോര്‍ക്ക് ഊബര്‍  ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം(17.22) ഡോളര്‍ന്യൂയോര്‍ക്ക് ഊബര്‍  ഡ്രൈവര്‍മാരുടെ കുറഞ്ഞ വേതനം(17.22) ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക