Image

എയ്‌ഡ്‌സ്‌ ബാധിതയായ യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്‌തു; ഹുബ്ബള്ളിയില്‍ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു

Published on 06 December, 2018
എയ്‌ഡ്‌സ്‌ ബാധിതയായ യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്‌തു; ഹുബ്ബള്ളിയില്‍ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു
ബെംഗളൂരു: എയ്‌ഡ്‌സ്‌ ബാധിതയായ യുവതിയെ തടാകത്തില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളി നാവല്‍ഗുണ്ടിലെ മൊറാബയിലാണ്‌ സംഭവം. കാര്‍ഷിക മേഖലകൂടിയാണ്‌ ഈ പ്രദേശം.

ഒരാഴ്‌ച മുമ്പ്‌ എയ്‌ഡ്‌സ്‌ ബാധിച്ച യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്‌തതോടെ ഭീതിയിലായ നാട്ടുകാര്‍ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നവംബര്‍ 29നാണ്‌ യുവതിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌

നാവല്‍ഗുണ്ട്‌ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ്‌ മൊറാബ. പ്രദേശത്തിന്റെ ഏക കുടിവെള്ള ആശ്രയവും മൊസാബയാണ്‌. വലിയ മേട്ടാറുകള്‍ ഉപയോഗിച്ച്‌ അഞ്ചുദിവസമായി തടാകത്തിലെ വെള്ളം വറ്റിക്കുകയാണ്‌. ഇതോടെ, ഗ്രാമവാസികള്‍ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച്‌ മാലപ്രഭ കനാലില്‍ നിന്നാണ്‌ കുടിവെള്ളം ശേഖരിക്കുന്നത്‌.

എയ്‌ഡ്‌സ്‌ ജലത്തിലൂടെ പകരില്ലെന്ന്‌ ബോധവത്‌കരണം നല്‍കിയെങ്കിലും ഭീതിയിലാണ്‌ നാട്ടുകാരെന്ന്‌ ധാര്‍വാഡ്‌ ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. രാജേന്ദ്ര ദൊഡ്ഡാമണി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക