Image

പറശിനിക്കടവ് കൂട്ടബലാല്‍സംഗത്തില്‍ പിടിയിലായ സഖാവ് ജസ്റ്റിസ് ഫോര്‍ ആസിഫ പ്രക്ഷോഭത്തിന്‍റെ സംഘാടകന്‍

Published on 06 December, 2018
പറശിനിക്കടവ് കൂട്ടബലാല്‍സംഗത്തില്‍ പിടിയിലായ സഖാവ് ജസ്റ്റിസ് ഫോര്‍ ആസിഫ പ്രക്ഷോഭത്തിന്‍റെ സംഘാടകന്‍
 

പറശിനിക്കടവ് കൂട്ടബലാല്‍സംഗക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് നിഖില്‍ കണ്ണൂരിലെ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ ഇഷ്ടക്കാരനെന്ന് ആരോപണം. സിപിഎം നേതൃത്വത്തിന് വേണ്ടി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘം തന്നെ നിഖിലിന്‍റെ നേതൃത്വത്തിലുണ്ടെന്നാണ് ആരോപണം. ഇതുകൊണ്ടു തന്നെ ഇവരുടെ പല ചെയ്തികള്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ടായിരുന്നു. കാശ്മീരില്‍ ആസിഫ എന്ന പെണ്‍കുട്ടി ക്രൂരമായി റേപ് ചെയ്ത് കൊലചെയ്യപ്പെട്ടപ്പോള്‍ ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാര്‍ച്ചുകളുടെ സംഘാടകന്‍ കൂടിയായിരുന്നു നിഖില്‍ എന്നതാണ് മറ്റൊരു വിരോധാഭാസം. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന മുദ്രാവാക്യവുമായി ഇയാള്‍ സോഷ്യല്‍ മീഡിയയിലും തെരുവിലും സജീവമായിരുന്നു. ഇതേ സഖാവാണ് ഇപ്പോള്‍  സ്വന്തം നാട്ടിലെ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്ത കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ നിഖില്‍ അതിക്രൂരമായി മര്‍ദ്ദിച്ചതായും അറിയുന്നു. 
നിലവില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ 12 പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. സംഭവം വിവാദമായതോടെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ഏറെ പ്രതിരോധത്തിലായി കഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക