Image

കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമ്മിക്കണമെന്ന് ഹൈക്കോടതി

Published on 06 December, 2018
കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമ്മിക്കണമെന്ന് ഹൈക്കോടതി

കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമ്മിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പിഎസ്‌സി നിയമനത്തിന് അഡൈ്വസ്‌ മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക