Image

ശബരിമലയിലെ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശ്വാസവുമായി ഹൈക്കോടതി

Published on 06 December, 2018
ശബരിമലയിലെ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശ്വാസവുമായി ഹൈക്കോടതി

ശബരിമലയിലെ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശ്വാസവുമായി ഹൈക്കോടതി വിധി. ശബരിമലയിലെ നിരോധനാജ്ഞ കൊണ്ട് ഭക്തര്‍ക്ക് തടസ്സം ഒന്നും ഉണ്ടാകുന്നില്ലെന്നും. തീര്‍ത്ഥാടനം സുഗമമായി നടക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നിരോധനാജ്ഞയില്‍ ഭക്തര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആര്‍ക്കാണെന്നും ഹൈക്കോടതി ചോദിച്ചു. സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ശബരിമലയിലെ നിരോധനാജ്ഞയെ ശക്തമായി ന്യായീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്. നിരോധനാജ്ഞ ഭക്തര്‍ക്ക് ബുധ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണെന്നും ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സൗകര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചിരുന്നു. നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക