Image

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ്‌ വര്‍ധിപ്പിക്കാന്‍ അനുമതി

Published on 09 April, 2012
ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ്‌ വര്‍ധിപ്പിക്കാന്‍ അനുമതി
ദുബായ്‌: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ ഫീസ്‌ വര്‍ധനക്ക്‌ അധികൃതര്‍ അംഗീകാരം നല്‍കി. മൂന്ന്‌ ശതമാനമാണ്‌ കുറഞ്ഞ ഫീസ്‌ വര്‍ധന. സ്‌കൂളുകളുടെ ഗ്രേഡ്‌ അനുസരിച്ച്‌ ഫീസ്‌ വര്‍ധനയുടെ നിരക്കിലും വ്യത്യാസമുണ്ട്‌.

എജുക്കേഷന്‍ ആന്‍റ്‌ ഹുമന്‍ ഡവലപ്‌മെന്‍റ്‌ അതോറിറ്റി (കെ.എച്ച്‌.ഡി.എ) പ്രസിദ്ധീകരിച്ച മൂല്യ നിര്‍ണയ പട്ടികയില്‍ ഔ്‌സ്റ്റാന്‍റിങ്‌ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്‌കൂളുകള്‍ക്ക്‌ ആറ്‌ ശതമാനം ഫീസ്‌ വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്‌. ഗുഡ്‌ പട്ടികയിലുള്ള സ്‌കൂളുകള്‍ക്ക്‌ നാലര ശതമാനവും വര്‍ധനയാകാം. എന്നാല്‍ മറ്റ്‌ ഗ്രേഡുകളില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകള്‍ മൂന്ന്‌ ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പാടില്ല. ഈ വര്‍ഷം ഫീസ്‌ വര്‍ധിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക്‌ അടുത്ത മൂന്ന്‌ വര്‍ഷം ഇതിന്‌ അനുമതി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കെ.എച്ച്‌.ഡി.എ പ്രസിദ്ധീകരിച്ച പട്ടികയില്‍ രണ്ട്‌ ഇന്ത്യന്‍ സ്‌കൂളുകളാണ്‌ ഔ്‌സ്റ്റാന്‍റിങ്‌ പട്ടികയില്‍ ഇടം നേടിയത്‌. ദുബൈ മൊഡേണ്‍ ഹൈസ്‌കൂള്‍, ഇന്ത്യന്‍ ഹൈസ്‌കൂള്‍ എന്നിവയാണിവ. വിദ്യാലയങ്ങളില്‍ പരിശോധന ആരംഭിച്ച ശേഷം ആദ്യമായാണ്‌ ഇന്ത്യന്‍ സ്‌കൂളുകള്‍ ഔ്‌സ്റ്റാന്‍റിങ്‌ പട്ടികയിലെത്തുന്നത്‌.
മൊത്തം 21 സ്‌കൂളുകളില്‍ പരിശോധന നടത്തിയതില്‍ രണ്ടെണ്ണം അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോള്‍ ഏഴ്‌ സ്‌കൂളുകള്‍ ഗുഡ്‌ പട്ടികയിലും പത്തെണ്ണം ആക്‌സപ്‌റ്റബിള്‍ (സ്വീകാര്യം) പട്ടികയിലും ഇടം നേടി. ഇത്തവണ രണ്ട്‌ സ്‌കൂളുകള്‍ മാത്രമാണ്‌ തൃപ്‌തികരമല്ലാത്തതായി കെ.എച്ച്‌.ഡി.എ കണ്ടെത്തിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക