Image

പ്രിയങ്ക വഞ്ചകിയെന്നു ലേഖനം; പ്രതിഷേധം മൂത്തപ്പോള്‍ പിന്‍വലിച്ചു

Published on 06 December, 2018
പ്രിയങ്ക വഞ്ചകിയെന്നു ലേഖനം; പ്രതിഷേധം മൂത്തപ്പോള്‍ പിന്‍വലിച്ചു
പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം 'ദി കട്ട്'. ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ പ്രിയങ്കയെ 'ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്' എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. 26 വയസുള്ള നിക്കിനേക്കാള്‍ പത്തു വയസ് കൂടുതലുണ്ട് പ്രിയങ്കക്ക്.

പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അയാള്‍ തയാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്നു പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക കുതന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെവിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?'. ലേഖനത്തില്‍ പറയുന്നു

പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തു. ഇത് തങ്ങളുടെ നിലവാരത്തിനനുസരിച്ച് ഉയര്‍ന്നിട്ടില്ല എന്നു പറഞ്ഞാണു നീക്കം ചെയ്തത്.

ഇത്തരം കാര്യങ്ങള്‍ തനെ ബാധിക്കറില്ലെന്നു പ്രിയങ്ക പറഞ്ഞു. ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക