നടി മാധുരി ദീക്ഷിത്തിനെ പുണെയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം
VARTHA
06-Dec-2018

മുംബൈ: ബോളിവുഡ് താരം മാധുരി ദീക്ഷിത്തിനെ
പുണെയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ലോക്‌സഭാ
തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍
അമിത് ഷാ മുംബൈയില്‍ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ അന്ന് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നോയെന്നു വ്യക്തമല്ല.
അതേസമയം, മാധുരിയുടെ പേര് പുണെ ലോക്‌സഭാ സീറ്റിലേക്കു പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അറിയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നു ബിജെപി പിടിച്ചെടുത്തതാണ് പുണെ സീറ്റ്. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അനില്‍ ഷിറോള്‍ അവിടെ ജയിച്ചത്.
'പുതുമുഖങ്ങളെ ഇറക്കി സീറ്റ് പിടിക്കുന്ന ഇത്തരം തന്ത്രങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുതല്‍ നരേന്ദ്ര മോദി നടപ്പാക്കിവരുന്നതാണ്. ഒരിക്കല്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും മാറ്റി നടത്തിയ നീക്കം വന്‍ വിജയമാണ് ബിജെപിക്കു നല്‍കിയത്. പുതുമുഖങ്ങളെ അണിനിരത്തുമ്പോള്‍ അവരെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിനൊന്നും ഉണ്ടാകില്ല. ബിജെപിയുടെ നീക്കം അന്നു പ്രതിപക്ഷത്തെ ഞെട്ടിച്ചു. പരമാവധി സീറ്റുകള്‍ നേടി ബിജെപി അന്ന് അധികാരത്തിലെത്തി. 2017ലെ ഡല്‍ഹി തദ്ദേശഭരണ തിരഞ്ഞെടുപ്പിലും മുഴുവന്‍ സിറ്റിങ് കൗണ്‍സിലര്‍മാരെയും നീക്കി പുതുമുഖങ്ങളെ പരീക്ഷിച്ചു. ബിജെപി സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തി.' – മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments