Image

ഫാദര്‍ ജോബ്‌ ചിറ്റിലപ്പള്ളി വധ കേസില്‍ പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു

Published on 06 December, 2018
ഫാദര്‍ ജോബ്‌ ചിറ്റിലപ്പള്ളി വധ കേസില്‍ പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു


ഫാദര്‍ ജോബ്‌ ചിറ്റിലപ്പള്ളി വധ കേസില്‍ പ്രതി തുരുത്തിപ്പറമ്‌ബ്‌ പന്തല്‍ക്കൂട്ടം രഘു കുമാറിനെ ഹൈകോടതി വെറുതെ വിട്ടു. മതിയായ തെളിവിന്റെ അഭാവത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന്‌ കണ്ടാണ്‌ വെറുതെ വിട്ടത്‌. നേരത്തെ എറണാകുളം സി.ബി.ഐ കോടതി ശിക്ഷിച്ച കേസില്‍ നല്‍കിയ അപ്പീലിലാണ്‌ വിധി.

കേസില്‍ എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിനെ ഇരട്ട ജീവപര്യന്തത്തിന്‌ ശിക്ഷിച്ചിരുന്നു. 2012 സെപ്‌തംബര്‍ 25നാണ്‌ എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിനെ ശിക്ഷിച്ചത്‌.

തുരുത്തിപ്പറമ്‌ബ്‌ വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ്‌ ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ്‌ 28ന്‌ തിരുവോണ നാളിലാണ്‌ കൊല്ലപ്പെട്ടത്‌. പള്ളിവരാന്തയില്‍ വെച്ച്‌ അദ്ദേഹത്തിന്‌ കുത്തേല്‍ക്കുകയായിരുന്നു.


Join WhatsApp News
christian 2018-12-06 18:57:53
പള്ളിയുടെ മുന്നില്‍ വെറുതെ നിന്ന കത്തോലിക്ക പുരോഹിതനെ വെറുതെ പോയി കുത്തിക്കൊന്നു. ആകെ ഒരു പ്രതി. പക്ഷെ അയാളും കുറ്റക്കാരനല്ല.
എന്താ അല്ലേ നീതി?
കൊലപാതകവും അക്രമവുമാണോ ഹിന്ദുമതം ഉപയോഗിക്കേണ്ടത്? 
കപ്യാർ 2018-12-07 04:04:15
ഒരു ക്രിമിനലിനു മതവും ജാതിയും, കൊല്ലപ്പെട്ട മനുഷ്യന് ജാതിയും ഉപ ജാതിയും.  ക്രിസ്ത്യൻ വ്യാജ നാമധാരി താങ്കളും ശശികല (വിഷ കല) യും തമ്മിൽ എന്താണ് വ്യത്യാസം. 
അതാണ് സനാദന ഹിന്ദു 2018-12-07 05:50:23
ഒരു മതവും സമാദാനം അല്ല സനാദനവും അല്ല. കുലപാതക രാഷ്ട്രീയത്തില്‍ നിന്നും ഒട്ടും ദൂരെ അല്ല മതങ്ങളും. ബോദം ഉള്ള മാനുഷര്‍ ഇവയെ ഉപേഷിക്കുക, ഇവക്കു രണ്ടിനും അതീതമായി ചിന്തിക്കുക പ്രവര്‍ത്തിക്കുക. സ്ത്രികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കും പത്താം സ്ഥാനം അമേരിക്കക്കും ആണ്. വിദ്യാഭ്യാസം, സംസ്കാരം, നാഗരികത, മതം, രാഷ്ട്രീയം; ഇവ ഒന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും മനുഷനില്‍ ഉണ്ടാക്കുന്നില്ല. ഇവയിലെ ദുഷ്ടത മനുഷര്‍ വേഗം സീകരിക്കുന്നു.
 നല്ല മനുഷരെ വാര്‍ത്തു എടുക്കുന്ന മൂശ കുടുംബം ആണ്. 
ലോക സമസ്തോ സുഖം എന്നതു ജീവിത രീതി ആക്കണം. 'എന്‍റെ മതത്തിന്‍റെ കിത്താബില്‍ ഒത്തിരിയൊത്തിരി നല്ല കാര്യങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞു നടന്നാല്‍ മനുഷന്‍ നന്നാവില്ല.
andrew
* don't you see even after reaching America, many has not discarded their evil religious sentiments and are not ashamed to even to take it to the streets.
christian 2018-12-07 08:42:49
കപ്യാരെ ഒരു വിഷവും ഈയുള്ളവന്റെ  .പ്രതികരണത്തിലില്ല. മറ്റുള്ളവരെ ആക്രമിക്കണമെന്നൊ  അവരെ രണ്ടാമ തരം പൗരന്മാർ ആക്കണമെന്നോ പറഞ്ഞില്ല. വെറുതെ നിന്ന ഒരാളെ കൊന്നു.പക്ഷെ കുറ്റക്കാരില്ല. അക്രമം മഹനീയമാണെന്നു പറയുന്ന ആർ.എസ.എസ. ബി.ജെ.പി. തത്വശാസ്ത്രമാണ് ഇത്തരം കാര്യങ്ങൾക്കു പിന്നിൽ. അത് ഹിന്ദുമതം അംഗീകരിക്കരുത് . ഇന്ത്യൻ പൗരനോട് യുദ്ധം ചെയ്തിട്ട് എന്ത് കാര്യം. 
JOHN 2018-12-07 14:09:44
ഇത് പതിനാറു വര്ഷം മുൻപ് നടന്നൊരു കൊലപാതകം ആണ്. തികച്ചും വ്യക്തി വൈരാഗ്യം ആയിരുന്നു കൊലക്കു പിന്നിൽ എന്ന് എല്ലാ അന്വേഷണ ഏജൻസിയും കണ്ടെത്തിയിട്ടുള്ളതാണ്. അതിനു ആരും വർഗീയ നിറം കൊടുക്കാൻ നോക്കണ്ട. 
കപ്യാർ എന്നത് ഒറിജിനൽ പേര് ആണെങ്കിൽ ഓക്കേ. അല്ലെങ്കിൽ ക്രിസ്ത്യാനിയെ വ്യാജൻ എന്ന് പറയരുത്. 
കൊല്ലപ്പെട്ട ആളൊടുള്ള എല്ലാവിധ ആദരവോടും കൂടി പറയട്ടെ ബെനെഡിക്ട് ഓണംകുളത്തിനുശേഷം സഭക്ക് ഒരു വിശൂദ്ധനെ കിട്ടാനുള്ള സാധ്യത ഉണ്ട്. യൂറോപ്പിലെങ്ങും ഇപ്പോൾ വിശുദ്ധന്മാർക്കു ക്ഷാമം ആണ്. അതുകൊണ്ടു മൂന്നാം ലോകത്തു നിന്നും കൂടുതർ വിശുദ്ധന്മാരെ സഭക്ക് ആവശ്യം ആണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക