Image

അമിത്‌ ഷായുടെ രഥയാത്രയ്‌ക്ക്‌ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു

Published on 06 December, 2018
അമിത്‌ ഷായുടെ രഥയാത്രയ്‌ക്ക്‌ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ നടത്താനിരുന്ന രഥയാത്രയ്‌ക്ക്‌ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന്‌ ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണിത്‌.

ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 42 ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്ര നടത്താനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ രഥയാത്രയുടെ ഫ്‌ലാഗ്‌ ഓഫ്‌ നിര്‍വഹിക്കുമെന്നാണ്‌അറിയിച്ചിരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ രഥയാത്രയില്‍ സംസാരിക്കുമെന്നും ബി.ജെ.പി വ്യക്‌തമാക്കിയിരുന്നു.

ബിജെപി രഥയാത്രയല്ല രാവണ യാത്രയാണ്‌ നടത്തുന്നതെന്ന പ്രസ്‌താവനയുമായി പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനിടെ രംഗത്തെത്തി.രഥയാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ്‌ ബി.ജെ.പിയുടെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക