Image

ബാബറി മസ്ജിദ്; വിവാദ വെളുപ്പെടുത്തലുമായി പുരാവസ്തു ഗവേഷകര്‍

Published on 06 December, 2018
ബാബറി മസ്ജിദ്; വിവാദ വെളുപ്പെടുത്തലുമായി പുരാവസ്തു ഗവേഷകര്‍

ബാബറി മസ്ജിദ് ധ്വംസനത്തിന്‍റെ മറ്റൊരു ഓര്‍മ്മ ദിവസം കൂടി കടന്നു പോകുമ്പോള്‍ വിവാദമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ഖനനം നടത്തിയ പുരാവസ്തു ഗവേഷക സംഘത്തിലെ രണ്ട് ഗവേഷകര്‍. അയോധ്യയില്‍ തകര്‍ക്കപ്പെട്ട മസ്ജിദിന്‍റെ അടിയില്‍ നിന്നും ക്ഷേത്രത്തിന്‍രെ തുണുകള്‍ കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലാമ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  എന്നാല്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് വെളിപ്പെടുത്തുകയാണ് പുരാവസ്തു ഗവേഷകരായ സുപ്രിയ വര്‍മ്മയും ജയ മേനോനും. റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാലത്ത് തന്നെ ഇത് കളവാണെന്ന് കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും ഇരുവരും പറയുന്നു. 
അയോധ്യയില്‍ ക്ഷേത്രമായിരുന്നുവെന്നും ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നുമുള്ള ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തെ പിന്തുണയ്ക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നുമാണ് ഇരുവരുടെയും വെലിപ്പെടുത്തലിന്‍റെ കാതല്‍. മസ്ജിദന് അടിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല എന്നും ഇരുവരും വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷകരില്‍ ഒരാളായ സുപ്രിയ വര്‍മ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപിക കൂടിയാണ്. 
Join WhatsApp News
ഷേത്രങ്ങള്‍ക്ക് മുമ്പ് 2018-12-07 06:03:52

ഷേത്രങ്ങള്‍ക്ക് മുമ്പ് ബുദ്ദ അമ്പലങ്ങള്‍ ഉണ്ടായിരുന്നു. അവക്ക് മുമ്പ് പ്രകിര്‍തിയുടെ ഭാഗം അയ കല്ലും മരങ്ങളും ഉണ്ടായിരുന്നു.

ഷേത്രങ്ങള്‍ കെട്ടി പൊക്കി നരബലി നടത്തിയ മായന്‍ സംസ്കാരം എന്നേ നശിച്ചു. ഇപ്പോള്‍ അവിടം പ്രകിര്‍തി തിരികെ പിടിച്ചു. അവിടെ ഇപ്പോള്‍ പുരോഹിതര്‍ ഒഴുക്കിയ മനുഷ രക്ത പുഴകള്‍ ഇല്ല. പരിശുദ്ധമായ മൂടല്‍ മഞ്ഞും പനിനീര്‍ പോലെയുള്ള വെള്ളവും പച്ച പട്ടു പുതച്ചു നില്‍ക്കുന്ന മരങ്ങളും.

 മനുഷന്‍ എന്ന നികിര്‍ഷ്ട ജീവി ഇ ഭൂമിയില്‍നിന്നു എന്നേക്കും അപ്രത്യഷം ആയിരുന്നു എങ്കില്‍

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക