Image

കൊട്ടാരക്കര മാര്‍ക്കറ്റിനുള്ളില്‍ 21 കടകള്‍ കത്തി നശിച്ചു

Published on 07 December, 2018
കൊട്ടാരക്കര മാര്‍ക്കറ്റിനുള്ളില്‍ 21 കടകള്‍ കത്തി നശിച്ചു

കൊല്ലം: കൊട്ടാരക്കര മാര്‍ക്കറ്റില്‍ ഇന്ന്‌ പുലര്‍ച്ചെ വന്‍ തീപിടിത്തം. 21 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. ഇത്‌ വഴി കടന്ന്‌ പോയ യാത്രക്കാരാണ്‌ മാര്‍ക്കറ്റിലെ കടകളില്‍ തീപിടിത്തമുണ്ടായത്‌ കണ്ട്‌ ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്‌.

ഉണക്കത്സ്യങ്ങള്‍, പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളാണ്‌ കൂടുതലും കത്തിയത്‌. എന്നാല്‍ ഇവിടത്തെ തുണിക്കടയില്‍ നിന്നുമാണ്‌ തീ പടര്‍ന്നതെന്ന്‌ കരുതുന്നതായി ഫയര്‍ഫോഴ്‌സ്‌ ഉേദ്യാഗസ്ഥര്‍ പറഞ്ഞു. തീ പിടുത്തത്തിന്‌ പിന്നില്‍ അട്ടിമറിയാണെന്നാണ്‌ വ്യാപാരികളുടെ സംശയം.

അതേസമയം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക