Image

പത്തു വയസ്സുകാരന്‍ മുങ്ങിമരിച്ച സംഭവം : പമ്പയില്‍ ജാഗ്രത നിര്‍ദ്ദേശം

Published on 07 December, 2018
പത്തു വയസ്സുകാരന്‍ മുങ്ങിമരിച്ച സംഭവം : പമ്പയില്‍ ജാഗ്രത നിര്‍ദ്ദേശം

ശബരിമല: പമ്പയില്‍ പത്തുവയസുകാരന്‍ മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്പയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട്‌ തീര്‍ത്ഥാടകര്‍ക്ക്‌ ജാഗ്രത നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

പമ്പാനദിയില്‍ ത്രിവേണി സംഗമഭാഗത്ത്‌ മണല്‍നീക്കിയതിനാല്‍ ആഴമുള്ള കുഴികള്‍ ചിലയിടങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പമ്പയില്‍ കുളിക്കാനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇറിഗേഷന്‍വകുപ്പ്‌ അറിയിച്ചു.

സന്നിധാനത്ത്‌ ബഹുഭാഷകളില്‍ ജാഗ്രതനിര്‍ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. അതെ സമയം സന്നിധാനത്ത്‌ ദര്‍ശനംനടത്തി മടങ്ങിയ പത്തുവയസ്സുകാരന്‍ ലോകേഷും സംഘവും ത്രിവേണിപാലത്തിന്റെ താഴെ കുളിക്കുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.

കുട്ടിയെ ഉടന്‍ പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശ്‌ വിസീയനഗരം ബോബ്ലിതാലൂക്ക്‌ മെട്ടവല്‍സ സ്വദേശിയാണ്‌ മരിച്ച ലോകേഷ്‌നായിഡു.

എം. നാരായണറാവു-സുശീല ദമ്പതികളുടെ മകനാണ്‌. ലോകേഷ്‌നായിഡുവിന്റെ കുടുംബത്തിന്‌ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ്‌ പതിനായിരംരൂപ ആശ്വാസ സഹായമായി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക