Image

മന്ത്രി എ കെ ബാലനും നിയമന വിവാദത്തില്‍

Published on 07 December, 2018
മന്ത്രി എ കെ ബാലനും നിയമന വിവാദത്തില്‍
പിണറായി മന്ത്രിസഭയിലെ മന്ത്രി എ കെ ബാലനും നിയമന വിവാദത്തില്‍. ന്യൂസ്‌ 18 -ണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ഉള്‍പ്പെട നാലു പേരെ യോഗത്യയില്ലാതെ നിയമിച്ചതായിട്ടാണ്‌ എ കെ ബാലനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

എഴുത്തുകാരി ഇന്ദുമേനോന്‍, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി മണിഭൂഷന്‍, മിനി പി വി, സജിത്ത്‌ കുമാര്‍ എസ്‌ വി എന്നിവരുടെ നിയമനമാണ്‌ വിവാദമായിരിക്കുന്നത്‌.

ഇവര്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന്‌ കീഴിലുള്ള കോഴിക്കോട്‌ കിര്‍ത്താഡ്‌സിലെ താല്‍കാലിക ജീവനക്കാരായി ജോലി ചെയുന്ന വേളയിലാണ്‌ അസാധരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്‌ത്‌ നിയമനം നല്‍കിയിരിക്കുന്നത്‌.

കിര്‍താഡ്‌സ്‌ സ്‌പെഷ്യല്‍ റൂള്‍ (2007) പ്രകാരം ഇവര്‍ക്ക്‌ ജോലിക്ക്‌ വേണ്ട യോഗ്യതയുണ്ടായിരുന്നില്ല. ഇവരെ സ്ഥിരപ്പെടുത്തുന്നതിന്‌ വേണ്ടി മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 ഉപയോഗിച്ച്‌ നിയമനം നല്‍കി.

മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായതിന്‌ പിന്നാലെ മണിഭൂഷനെ സ്ഥിരപ്പെടുത്തി. ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം ഫിലും വേണ്ട ലക്‌ചര്‍ തസ്‌തകയിലാണ്‌ മണിഭൂഷണെ നിയമച്ചിരിക്കുന്നത്‌. മണിഭൂഷന്‌ എം എ ബിരുദമാണ്‌ വിദ്യാഭാസ യോഗ്യതയായിട്ടുള്ളത്‌.

മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 അനുസരിച്ച്‌ നഴ്‌സ്‌ ലിനിയുടെ ഭര്‍ത്താവ്‌ സജീഷ്‌, വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില, മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്കാണ്‌ സമീപകാലത്ത്‌ നിയമനം നല്‍കിയത്‌.

ഇവരെ കൂടാതെ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തുന്നിന്‌ സര്‍ക്കാര്‍ അധികാരം ദുര്‍വിനയോഗം ചെയ്‌തതായി ആരോപണമുയുരുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക