തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടുത്തതില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആച്ചക്കോട്ടില്‍ ഡാന്‍സേഴ്‌സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ്(10) സലസ് മിയ(ഒന്നര) എന്നിവരാണ് മരിച്ചത്. ഡാന്‍സേഴ്‌സ് ജോ(46), ഭാര്യ ബിന്ദു(36) ഇവരുടെ മൂത്ത മകള്‍ സലസ് നിയ(11) എന്നിവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
വ്യാഴാഴ്‌ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. വീട്ടില്‍ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നും അഭ്യൂഹങ്ങളുണ്ട്.
അപകട സമയത്ത് ജോ മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടി മൂത്ത മകളെ പുറത്തെത്തിച്ചെങ്കിലും ഉറങ്ങിക്കിടക്കുകയായിരുന്ന ഇളയ കുട്ടികളെ രക്ഷപെടുത്താനായില്ല. അഗ്‌നിശമന സേന എത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. മരിച്ച ഡാന്‍ഫിലീസ് കുറ്റമുക്ക് സാന്ദീപിനി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.