Image

ഫോമായുടെ സര്‍ജിക്കല്‍ ആന്റ് കിഡ്‌നി ട്രാന്‍സ്പ്‌ളാന്റെഷന്‍ മിഷന്‍

പന്തളം ബിജു തോമസ് Published on 07 December, 2018
ഫോമായുടെ സര്‍ജിക്കല്‍ ആന്റ് കിഡ്‌നി ട്രാന്‍സ്പ്‌ളാന്റെഷന്‍ മിഷന്‍
ഡാളസ്: ഫോമായുടെ ചാരിറ്റി പദ്ധതിയുടെ പുതിയ ഒരു അദ്ധ്യായം കൂടി. കേരളത്തിലെ അശരണര്‍ക്ക് ആശ്വാസമേകുവാന്‍ സര്‍ജിക്കല്‍ ആന്റ് കിഡ്‌നി ട്രാന്‍സ്പ്‌ളാന്റെഷന്‍ മിഷന് തുടക്കം കുറിച്ചു. 

ജനുവരി 13 മുതല്‍ 19 വരെ കേരളത്തില്‍, LTSA യുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക് വേണ്ടി എല്ലാവിധ സഹായസഹകരണങ്ങളും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അഭ്യര്‍ത്ഥിച്ചു. നമ്മളുടെ ചെറിയ സംഭാവനകള്‍ കൊണ്ട് വലിയ ഒരു വിഭാഗം ജീവനുകള്‍ക്ക് കനിവിന്റെ കാരുണ്യ സ്പര്‍ശമേകാനാകും. ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

https://www.facebook.com/donate/281526515865318/2400770059967854/

http://fomaa.com/missions/

ഈ ഫണ്ടിലേക്ക് വരുന്ന മുഴുവന്‍ തുകയും ഈ പദ്ധതിയുടെ ചിലവിലേക്ക് മാത്രം വകയിരുത്തിയിരിക്കുന്നു. വളരെ തുശ്ചമായ തുകയ്ക്ക്, കിഡ്‌നി മാറ്റിവ്യ്കലുകള്‍ പോലെയുള്ള വലിയ സര്‍ജറികള്‍ രോഗാതുരര്‍ക്ക് ചെയ്തുകൊടുക്കുവാന്‍ ഫോമാ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ഫോമായുടെ ഘട്ടംഘട്ടമായുള്ള മനുഷത്വപരമായുള്ള ഇത്തരം ചുവടുവെയ്പുകള്‍ നൂറുകണക്കിന് രോഗികള്‍ക്ക് പ്രയോജനപ്രദമാകും. LTSA യില്‍ അംഗങ്ങളായ ആതുര ശുശ്രൂഷാ രംഗത്തെ അതിവിധഗ്ദ്ധരായ ഒരു കൂട്ടം ഡോക്ടറന്മാരുടെയും നഴ്‌സുന്മാരുടെയും സഹകരണം ഈ പദ്ധതിക്ക് സൗജന്യമായി ലഭിക്കുന്നുണ്ട്. 

പ്രോജക്ടിന്റെ കമ്മറ്റി ചെയര്‍മാനായി ഹൂസ്റ്റണില്‍ നിന്നുമുള്ള ജിജു കുളങ്ങരയെ ഫോമാ നിയോഗിച്ചു.

ഈ പദ്ധതി ഒരു വന്പിച്ച വിജയമാക്കാന്‍, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ഥിച്ചു.

SURGICAL & KIDNEY TRANSPLANTATION MISSION IN KERALA.

FOMAA estimates that with the support of its members and the wider community and the subsidized services of LTSA's volunteering surgeons, nurses and support staff, it will be possible to conduct 100 general surgeries & kidney transplants for free to the needy in three phases, the first of which will run from January 13 - 19, 2019.

https://www.facebook.com/donate/281526515865318/2400770059967854/

http://fomaa.com/missions/

FOMAA estimated an administrative cost of $ 150 for each surgery and $ 4500 for each kidney transplant (which includes hospital rent, cost of medication, surgical supplies, t
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക