ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ ബിജെപി ഐ.ടി സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ പേര് ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തിയെന്ന് ഷാജി കൈലാസ്. തന്റെയും ഭാര്യയുടെയും പേര് അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു. ഈ പ്രസ്താവനയും അതിലെ രാഷ്ട്രീയവും തങ്ങളുടേതല്ല. എന്നിട്ടും അനുവാദമില്ലാതെ പേര് ഉപയോഗിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസ് പ്രതികരിച്ചത്.
നിലവില്‍ സിനിമാ രംഗത്ത് നിന്നുള്ള നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിരുന്നു. സുരേഷ് ഗോപിയും പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പേര് എങ്ങനെ ഈ പ്രസ്താവനയില്‍ വന്നുവെന്ന് അറിയില്ലെന്നാണ് ഷാജികൈലാസിന്റെ നിലപാട്.
സിനിമയില്‍ സുരേഷ്ഗോപിയുടെയും സുരേഷ്കുമാറിന്റെയുമൊക്കെ അടുപ്പക്കാരനാണെങ്കിലും രാഷ്ട്രീയ സഹയാത്രികന് എന്ന നിലയില്‍ ഇടതുപക്ഷത്തിനൊപ്പമാണ് ഷാജി കൈലാസ് നിലയുറപ്പിച്ചിട്ടുള്ളത്. അതിന് ഘടകവിരുദ്ധമായിട്ടാണ് ഇപ്പോള്‍ ബിജെപിയുടെ പ്രസ്താവനയില്‍ ഷാജി കൈലാസിന്റെ ഒപ്പ് വരുന്നത്.