Image

വ്യാജതെളിവുണ്ടാക്കിയ കേസ്‌ : മുന്‍ ഐപിഎസ്‌ ഓഫിസര്‍ സഞ്‌ജീവ്‌ ഭട്ടിന്‌ ജാമ്യമില്ല

Published on 08 December, 2018
വ്യാജതെളിവുണ്ടാക്കിയ കേസ്‌ : മുന്‍ ഐപിഎസ്‌ ഓഫിസര്‍ സഞ്‌ജീവ്‌ ഭട്ടിന്‌ ജാമ്യമില്ല


അഹമ്മദാബാദ്‌: വ്യാജതെളിവുണ്ടാക്കി അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഐ.പി.എസ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യം വീണ്ടും കോടതി തള്ളി. ഗുജറാത്തിലെ ബനാസ്‌കാന്ത ജില്ലാ കോടതിയാണ്‌ സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യം തള്ളിയത്‌.
1996ല്‍ ബനസ്‌കാന്ത ജില്ലാ പൊലീസ്‌ സൂപ്രണ്ടായിരിക്കെ സഞ്‌ജീവ്‌ ഭട്ട്‌ കൈകാര്യം ചെയ്‌ത ഒരു കേസില്‍ സുമര്‍സിങ്‌ രാജ്‌പുരോഹിത്‌ വക്കീലിനെ കുടുക്കി എന്ന കേസിലായിരുന്നു അറസ്റ്റ്‌.1.5 കിലോഗ്രാം മയക്കുമരുന്ന്‌ കൈവശം വെച്ചതിന്‌ രാജ്‌പുരോഹിത്‌ എന്ന ഈ വക്കീല്‍ അറസ്റ്റിലായിരുന്നു.

വക്കീലിനെ കുടുക്കാന്‍ വേണ്ടി വ്യാജമായി നിര്‍മിച്ചെടുത്തതാണ്‌ ഈ കേസെന്നാണ്‌ പരാതി. ഗുജറാത്ത്‌ സി.ഐ.ഡി സെപ്‌തംബര്‍ 5നാണ്‌ സഞ്‌ജീവ്‌ ഭട്ടിനെ കസ്റ്റഡിയിലെടുത്തത്‌.കഴിഞ്ഞ ജൂണിലായിരുന്നു കേസ്‌ ഗുജറാത്ത്‌ ഹൈക്കോടതി സി.ഐ.ഡിക്ക്‌ കൈമാറിയത്‌.

2015 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സഞ്‌ജീവ്‌ ഭട്ടിനെ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. സെപ്‌റ്റംബര്‍ 22 മുതല്‍ ജയിലില്‍ കഴിയുകയാണ്‌ ഭട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക