Image

ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസ്‌; അര്‍ണാബ്‌ ഗോസ്വാമിക്ക്‌ തിരുവനന്തപുരം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം

Published on 08 December, 2018
ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസ്‌; അര്‍ണാബ്‌ ഗോസ്വാമിക്ക്‌ തിരുവനന്തപുരം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക്‌ ടി.വി എഡിറ്റര്‍ അര്‍ണബ്‌ ഗോസ്വാമിക്ക്‌ സമന്‍സ്‌. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ സമന്‍സ്‌ അയച്ചത്‌.

ഫെബ്രുവരി 28ന്‌ അര്‍ണാബ്‌ ഹാജരാകണമെന്നാണ്‌ നിര്‍ദേശം. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നു കാട്ടിയാണ്‌ തരൂര്‍ അര്‍ണബിനെതിരെ മാനനഷ്ടക്കേസ്‌ നല്‍കിയത്‌.

അര്‍ണാബിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ്‌ ഉണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ മെയ്‌ എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേഷണം ചെയ്‌ത വാര്‍ത്തകളാണ്‌ കേസിനാസ്‌പദം.

അര്‍ണാബിനെ കൂടാതെ റിപ്പബ്ലിക്‌ ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയയേയും എ.എന്‍.പി.എല്ലിനേയും എതിര്‍കക്ഷികളാക്കിയാണ്‌ ശശി തരൂര്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക