Image

സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി താന്‍ വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപാ നിശാന്ത്

Published on 08 December, 2018
 സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി താന്‍ വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപാ നിശാന്ത്

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി താന്‍ വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപാ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. ആരും തന്നോട് പിന്മാറാന്‍ പറഞ്ഞിട്ടില്ലെന്നും തനിയ്ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.

മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്. എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്ബാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതര്‍ നിലപാടെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക