Image

രഞ്‌ജിത്ത്‌ ശങ്കര്‍-ജയസൂര്യ സിനിമ `പ്രേതം 2` ക്രിസ്‌തുമസിന്‌

Published on 08 December, 2018
രഞ്‌ജിത്ത്‌ ശങ്കര്‍-ജയസൂര്യ  സിനിമ `പ്രേതം 2` ക്രിസ്‌തുമസിന്‌
ജയസൂര്യ, സിദ്ധാര്‍ത്ഥ ശിവ, അമിത്‌ ചക്കാലയ്‌ക്കല്‍, ഡെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്‌ജിത്ത്‌ ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന`പ്രേതം 2` ക്രിസ്‌തുമസിന്‌ തിയ്യേറ്ററിലെത്തുന്നു. ഡ്രീംസ്‌ ആന്റ്‌ ബിയോണ്ടിന്റെ ബാനറില്‍ രഞ്‌ജിത്ത്‌ ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്‌ണ, ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍ എന്നിവര്‍ നായികമാരാവുന്നു.

ജയരാജ്‌ വാര്യര്‍, ഡോക്ടര്‍ റോണി, മണികണ്‌ഠന്‍ പട്ടാമ്പി, രാഘവന്‍, മിനോണ്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍. വരിക്കാശേരി മനയില്‍ എത്തുന്ന ഒരു സംഘത്തിന്‌ നേരെയുണ്ടാകുന്ന ആക്രമണം തുടര്‍ന്ന്‌ മെന്‍റലിസ്റ്റ്‌ ഡോണ്‍ ബോസ്‌കോ ഇവിടെയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

ആദ്യ ചിത്രമായ പ്രേതത്തിന്‌ കേരളത്തിന്‌ അകത്തും പുറത്തും നല്ല വരവേല്‍പ്പാണ്‌ ലഭിച്ചത്‌. ബോക്‌സ്‌ ഓഫീസില്‍ തരംഗം സൃഷ്‌ടിച്ച സിനിമ കൂടിയാണ്‌ പ്രേതം.

ക്യാമറ വിഷ്‌ണു നാരായണന്‍, കലമനു ജഗത്‌, മേക്കപ്പ്‌റോണക്‌സ്‌ സേവ്യര്‍, വസ്‌ത്രാലങ്കാരംഅരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്‍സ്‌സന്തോഷ്‌ പട്ടാമ്പി, പരസ്യകലഏന്റെണി സ്റ്റീഫന്‍, എഡിറ്റര്‍വി സാജന്‍, അസോസിയേറ്റ്‌ ഡയറക്ടര്‍മാത്യു, സംവിധാന സഹായികള്‍ ബിനില്‍ ബി ബാബു, അനൂപ്‌, ജിബിന്‍, സുധീഷ്‌, ഫിനാന്‍സ്‌ കണ്‍ട്രോളര്‍വിജീഷ്‌ രവി, ഓഫീസ്സ്‌ നിര്‍വ്വഹണംഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ ഷിന്റോ ഇരിങ്ങാലക്കുട, സജി ചന്തിരൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മനോജ്‌ പൂങ്കുന്നം, വിതരണം പുണ്യാളന്‍ റിലീസ്‌, വാര്‍ത്ത പ്രചരണംഎ എസ്‌ ദിനേശ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക