Image

വിവാദത്തിനില്ല, സന്തോഷം മാത്രം; ഉമ്മന്‍ ചാണ്ടി

Published on 09 December, 2018
വിവാദത്തിനില്ല, സന്തോഷം മാത്രം; ഉമ്മന്‍ ചാണ്ടി
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോള്‍ വിവാദങ്ങളിലേക്ക് ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവരും സന്തോഷിക്കുന്നത് പോലെ ഈ നിമിഷം താനും സന്തോഷിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇത് വിവാദവുമായിരുന്നു. 
വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നൂറു ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നുള്ള നിസഹകരണം വിമാനത്താവളത്തിന്‍റെ വര്‍ക്ക് ഷെഡ്യൂളില്‍ താമസം വരുത്തിയിരുന്നു. എന്നിട്ടും ടെര്‍മിനലിന്‍റെ ജോലികള്‍ എണ്‍പത് ശതമാനത്തോളം തീര്‍ത്തിരുന്നു. 
എന്തായാലും ഇപ്പോള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടടിക്കാനായി ഒരു വിവാദത്തിന് താന്‍ ഒരുക്കമല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക