Image

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം വെറും തട്ടിപ്പ്; പിണറായി വിജയന്‍

Published on 09 December, 2018
യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം വെറും തട്ടിപ്പ്; പിണറായി വിജയന്‍
 

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുളള തട്ടിപ്പ് മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പിണറായി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.  2006 വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത്.  എന്നാല്‍ പിന്നീട് 2011 -2016 കാലത്ത് വേഗത്തില്‍ പുരോഗതി കൈവരിച്ചോയെന്ന് ജനം വിലയിരുത്തട്ടെ. അക്കാലത്ത് പൂര്‍ത്തിയാകാത്ത വിമാനത്താവളം പൂര്‍ത്തിയാക്കിയതായി പ്രതീതിയുണ്ടാക്കി ഉദ്ഘാടനം നടത്തുകയായിരുന്നു. 
എയര്‍ഫോഴ്സിന്‍റെ കൈവശമുള്ള എവിടെയും ഇറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിമാനമാണ് അന്ന് ഉദ്ഘാടനത്തിനായി ഇറക്കിയത്. എന്നിട്ട് ഉദ്ഘാടനം ആണെന്ന് പറഞ്ഞ് ആളെക്കൂട്ടി. എന്നാല്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ഈ സര്‍ക്കാരാണ് വിമാനത്താവളം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക