Image

രാമക്ഷേത്ര നിര്‍മ്മാണ ബില്‍; വി.എച്ച്‌.പിയുടെ മെഗാറാലി ഇന്ന്‌

Published on 09 December, 2018
രാമക്ഷേത്ര നിര്‍മ്മാണ ബില്‍; വി.എച്ച്‌.പിയുടെ മെഗാറാലി ഇന്ന്‌
 
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന്‌ വി.എച്ച്‌.പിയുടെ മെഗാറാലി. രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ റാലി. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള രണ്ട്‌ ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ റാലി നടത്തുന്നത്‌ എന്നാണ്‌ വി.എച്ച്‌.പിയുടെ അവകാശവാദം. പ്രതിഷേധത്തെ തുടര്‍ന്ന്‌ റാലിയോട്‌ അനുബന്ധിച്ച്‌ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള വിഷയം സുപ്രിം കോടതിയുടെ പരിഗണനയില്‍ ആണ്‌. ഈ മാസം പതിനൊന്നിന്‌ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം നടക്കാനിരിക്കെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട്‌ അനുകൂല തീരുമാനമെടുപ്പിക്കണമെന്ന ഉദ്ദേശമാണ്‌ വി.എച്ച്‌.പിക്കുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക