Image

കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃക':കേന്ദ്ര മന്ത്രി സുരേഷ്‌ പ്രഭു

Published on 09 December, 2018
കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃക':കേന്ദ്ര  മന്ത്രി സുരേഷ്‌ പ്രഭു


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃകയാണെന്നും വിമാനത്താവളം ഉദഘാടനം ചെയ്‌ത ഇന്ന്‌ ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ്ണ ദിനമാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭു. ഇനി നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളങ്ങള്‍ക്ക്‌ കണ്ണൂര്‍ വിമാനത്താവളം ആയിരിക്കും മാതൃകയെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളം മൂലം വിനോദസഞ്ചാര മേഖലക്ക്‌ കാര്യമായ മാറ്റമുണ്ടാകുമെന്നും പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളം സംസ്ഥാനത്തിന്‌ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്‌ നന്ദി പറയാനും സുരേഷ്‌ പ്രഭു മറന്നില്ല.


കേന്ദ്രസര്‍ക്കാറിനും സംസ്ഥാനസര്‍ക്കാറിനും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാനാവും എന്നതിന്റെ ഉത്തമോദാഹരണമാണ്‌ കണ്ണൂര്‍ വിമാനത്താവളം. കേരളത്തിന്‌ ആവുന്ന പിന്തുണയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പ്രളയത്തിന്റെ സമയത്ത്‌ സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിന്‌ നല്‍കിയിട്ടുണ്ട്‌.

രാവിലെ 9.55 ന്‌ കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തത്‌ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ്‌ പ്രഭുവും ചേര്‍ന്നാണ്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു


ശബരിമലയില്‍ വിമാനത്താവളത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന്‌ ഉദ്‌ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സുരേഷ്‌ പ്രഭുവിനോട്‌ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക