Image

യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയ വികസനങ്ങളുടെ പിതൃത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന്‌ മുല്ലപ്പള്ളി

Published on 09 December, 2018
യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയ വികസനങ്ങളുടെ പിതൃത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന്‌ മുല്ലപ്പള്ളി


യു.ഡി.എഫ്‌ മുന്നോട്ടു വച്ച വികസനങ്ങളുടെ പിതൃത്വം അവകാശപ്പെടാനാണ്‌ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കണ്ണൂര്‍ വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. നേരത്തെ ഉദ്‌ഘാടനം കഴിഞ്ഞ വിമാനത്താവളത്തില്‍ ഉദ്‌ഘാടന മാമാങ്കം നടത്തുകയാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഉദ്‌ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്‌ഘാടനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു ഇതേ തുടര്‍ന്നാണ്‌ മുല്ലപ്പള്ളി രംഗത്ത്‌ എത്തിയത്‌.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ മന്ത്രി സുരേഷ്‌ പ്രഭുവും ചേര്‍ന്നാണ്‌ നിര്‍വഹിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തിയാണ്‌ ടെര്‍മിനല്‍ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്‌. ഡിപ്പാര്‍ച്ചര്‍ ഹാളിലായിരുന്നു ടെര്‍മിനിലിന്റെ ഉദ്‌ഘാടനം.

അതിനു ശേഷം വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വീസ്‌ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ അബൂദബി സര്‍വീസിന്റെ ഫ്‌ളാഗ്‌ ഓഫും ഇരുവരും നിര്‍വഹിച്ചു. 9.55 നായിരുന്നു ഫ്‌ളാഗ്‌ ഓഫ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക