Image

സ്‌കൂള്‍ കലോത്സവം; കോഴിക്കോടും പാലക്കാടും പോരാട്ടത്തില്‍

Published on 09 December, 2018
സ്‌കൂള്‍ കലോത്സവം; കോഴിക്കോടും പാലക്കാടും പോരാട്ടത്തില്‍

കലോത്സവ മാമാങ്കം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചോടിഞ്ച് പോരാട്ടവുമായ് കോഴിക്കോടും പാലക്കാടും. കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ പാലക്കാടും. പല വേദികളിലും മത്സരങ്ങള്‍ വൈകി തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിരുന്നു.

29 വേദികളില്‍ 188 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പന്ത്രണ്ടായിരത്തോളം കുട്ടികളാണ് ഇത്തവണത്തെ കലോത്സവത്തില്‍ മാറ്റുരക്കുന്നത്. അവസാന ദിനത്തില്‍ ശ്രദ്ധേയമായി നിന്നത് സംഘനൃത്തമാണ്. മത്സരങ്ങള്‍ പുലര്‍ച്ച വരെ നീണ്ടേക്കുമെന്നാണ് വിലയിരുത്തല്‍. മത്സരങ്ങളില്‍ നിന്ന് ഒട്ടും തന്നെ പിന്നോട്ടില്ലാതെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തും തൃശ്ശൂര്‍ നാലാം സ്ഥാനത്തും മലപ്പുറം അഞ്ചാം സ്ഥാനത്തും തുടരുന്നുണ്ട്.

അതേസമയം, അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് ജില്ലയിലെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. അങ്ങനെയെങ്കില്‍ ആദ്യമായിട്ടായിരിക്കും കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക