Image

യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മാണം വൈകിപ്പിച്ചു.. മുഖ്യമന്ത്രി

Published on 09 December, 2018
യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മാണം വൈകിപ്പിച്ചു.. മുഖ്യമന്ത്രി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടായത് യുഡിഎഫ് കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 ആരംഭിച്ച വിമാനത്താവള പദ്ധതി അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷ കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനവും നടന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കാലയളവില്‍ വേഗത്തിലാണ് നീങ്ങിയത്. ആ പുരോഗതിക്ക് അനുസരിച്ച്‌ പിന്നീടുള്ള അഞ്ച് വര്‍ഷം കാര്യങ്ങള്‍ നടന്നോയെന്ന വിലയിരുത്തലിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുമ്ബുള്ളത് പോലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കാന്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. പകരം ചില തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ഈ സമയത്തും വിമാനത്താവളം പൂര്‍ത്തിയായില്ല. എന്നാല്‍ പൂര്‍ത്തിയായെന്ന് തോന്നിപ്പിക്കാന്‍ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. എയര്‍ഫോഴ്‌സില്‍ കൈയ്യില്‍ അടിയന്തര ഘടത്തില്‍ എവിടെയും ഇറക്കാന്‍ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞാണ് ആളുകളെ കൂട്ടിയത്. അതേ വിമാനത്താവളമാണ്. രണ്ടരവര്‍ഷത്തിന് ശേഷം ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും പിണറായി കുറ്റപ്പെടുത്തി. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ട് ഒഴിയുന്നത് വരെ സമയക്രമം പാലിച്ചാമഅ നിര്‍മാണം നടത്തിയത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തില്‍ വ്യത്യാസം വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക