Image

ക്ഷണിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുമ്ബോഴും പരാതിയും പരിഭവവുമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ ആശംസകള്‍ നേരുകയാണ് ഉമ്മന്‍ചാണ്ടി

Published on 09 December, 2018
ക്ഷണിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുമ്ബോഴും പരാതിയും പരിഭവവുമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ ആശംസകള്‍ നേരുകയാണ് ഉമ്മന്‍ചാണ്ടി

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവണിഞ്ഞ മലയാളിയുടെ സ്വപ്ന പദ്ധതി ചിറകു വിരിച്ചു ആകാശത്തേക്ക് പറക്കുമ്ബോള്‍ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുമ്ബോഴും പരാതിയും പരിഭവവുമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ ആശംസകള്‍ നേരുകയാണ് ഉമ്മന്‍ചാണ്ടി

'കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. എന്താണ് എങ്ങനെയാണെന്ന് അവര്‍ക്ക് നന്നായി അറിയാം. ഞാനേതായും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്.' കണ്ണൂരില്‍ നിന്നും വിമാനം ഉയര്‍ന്ന് പറക്കുമ്ബോള്‍ മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളിങ്ങനെയാണ്.

2017ല്‍ തന്നെ ഉദ്ഘാടനം നടത്താനായി റണ്‍വേയുടെ പണി പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെര്‍മിനലിന്റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്ബോള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂര്‍ വിമാനത്താളം യാഥാര്‍ഥ്യമായതില്‍ സന്തോഷം. ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനായിരങ്ങള്‍ സന്നിഹതരായ ചടങ്ങില്‍ കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്ണൂരിന്റെയും ഒപ്പം കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കിയാല്‍ അന്താരാഷ്ട്ര വിമാന താവളത്തിന്, അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തതോടായാണ് തുടക്കമായത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക