അഞ്ച്
സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ രാജ്യം കാതോര്‍ത്തിരിക്കുകയാണ്. 2019ല്‍ രാജ്യം ആരു
ഭരിക്കുമെന്ന കൃത്യമായ സൂചനകള്‍ നല്‍കുന്നതാകും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമാണ് കഴിഞ്ഞത്. ജനവിധി
നിര്‍ണായകമാവുക അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, രാജ്യം മുഴുവനാണ്.
രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്‌ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ച്
സംസ്ഥാനങ്ങളാണ് ജനവിധി തേടിയത്. ഡിസംബര്‍ 11 ന് രാവിലെ എട്ടുമണിമുതല്‍
വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചനകള്‍
വന്നുകൊണ്ടിരിക്കും.