Image

രിഫായീ അനുസ്‌മരണം നടത്തി

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 09 April, 2012
രിഫായീ അനുസ്‌മരണം നടത്തി
ഷാര്‍ജ: കര്‍ണാടക എസ്‌.വൈ.എസ്‌. ഷാര്‍ജ ഫ്രീസോണ്‍ കമ്മിറ്റി ശൈഖ്‌ അഹമ്മദ്‌ കബീര്‍ രിഫായീ തങ്ങള്‍ അനുസ്‌മരണം നടത്തി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.ല്‍ എത്തിയ കാസര്‍കോട്‌ മുള്ളേരിയ മേഖല എസ്‌.വൈ.എസ്‌ പ്രസിഡണ്ട്‌ ദേലംപാടി റഫീഖ്‌ സഅദി യോഗം ഉദ്‌ഘാടനം ചെയ്‌തു.

ഷാര്‍ജ റോള അബ്രാജ്‌ ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്‌മരണ യോഗം ലതീഫ്‌ സഅദി അധ്യക്ഷത വഹിച്ചു. ദേലംപാടി റഫീഖ്‌ സഅദിയെ യോഗം ആദരിച്ചു.

ചടങ്ങില്‍ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ഹൈദര്‍ സഖാഫി, ഫാറൂഖ സഅദി, അബൂ സാലിഹ്‌ സഖാഫി,അബൂബക്കര്‍ മദനി, മുഹമ്മദ്‌ കുംബ്ര, കെ.കെ. മൊയ്‌തു ഹാജി, റഫീഖ്‌ കൊളപ്പു, എന്നിവര്‍ സംസാരിച്ചു.മുഹമ്മദ്‌ കുംബ്ര സ്വാഗതവും ഹുസൈന്‍ ഇനോളി, നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക