Image

ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു

റോയ് മുളകുന്നം Published on 09 December, 2018
ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു
ചിക്കാഗോ:
കൈരളി ടിവി യൂ എസ് എ യുടെ ഓര്മസ്പര്‍ശം സംഗീത പരിപാടിയുടെ സീസണ്‍ രണ്ടു ചിക്കാഗോയില്‍ നിന്ന് ചിത്രികരണം ആരഭിച്ചു. കേരള എക്‌സ്പ്രസ്സ് എക്‌സിക്യൂട്ടീവ് എഡിറ്ററും, ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റായ ജോസ് കണിയാലി ഉല്‍ഘാടനം ചെയ്തു .

അമേരിക്കന്‍ മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുവാനും സംഗീത പ്രേമികള്‍ക്ക് കൂടുതല്‍ ഗാനങ്ങള്‍ ആസ്വദിക്കാനും കഴിയട്ടെ എന്ന് ജോസ് കണിയാലി ആശംസിച്ചു .

ഓര്‍മസ്പര്‍ശം സംഗീത പരിപാടി ചിക്കാഗോ മലയാളികള്‍ക്ക് സുപരിചതയായ സിമി ജെസ്റ്റോ ജോസ് അവതരിപിക്കുന്നു. ചിക്കാഗോയിലെ കൈരളിടിവി ബ്യൂറോ ചീഫ് റോയ് മുളകുന്നം സ്വാഗതം ആശ്വംസിച്ചു . വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധികരിച്ചു പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപ്പതി, ജെയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, ബിജു കിഴക്കേകൂറ്റ്, സാമു തോമസ്, നിര്‍മല്‍ മുണ്ടയ്ക്കല്‍, ആന്‍സ് തോമസ്, ആന്റണി വെള്ളൂക്കുന്നേല്‍, പയസ് ഒറ്റപ്ലാക്കല്‍, ലിഡിയ സൈമണ്‍, ഫിലിപ്പ് പൗവ്വത്തില്‍, സൈമണ്‍ പീറ്റര്‍, ജെനെറ്റ് പയസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു .

മലയാള ഗാനശാഖയിലെ ഒരു പിടി നല്ല ഗാനങ്ങള്‍ ഓര്മസ്പര്ശത്തിലൂടെ നമ്മുടെ ഗായകര്‍ പാടുന്ന പ്രോഗ്രാമാണ് ഓര്‍മസ്പര്‍ശം. വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ പാട്ടുകള്‍ ഓര്മസ്പര്ശത്തില് വന്നിരുന്നു .ഈ സംഗീത വിരുന്നു ഇപ്പോള്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു .

ഓര്മസ്പര്ശത്തിന്റെ രണ്ടാം സീസണ്‍ ചിക്കാഗോയില്‍ നിന്ന് റോയ് മുളകുന്നം സിമി ജെസ്റ്റോ, ഷിജി, നിര്‍മ്മല്‍ , സാമു തോമസ് എന്നിവരുടെ നേതൃത്തില്‍ ആണ് ആരംഭിക്കുന്നത് . ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ ഹെഡ് ബിനു തോമസ് , കൈരളിടിവി യൂ എസ് യുടെ ഡയറക്ടര്‍ മാരായ ജോസ് കാടാപുറം, ശിവന്‍ മുഹമ്മ, ജോസഫ് പ്ലാക്കാട്ട് എന്നിവര്‍ നതൃത്വം കൊടുക്കുന്നു
ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു ഓര്‍മസ്പര്‍ശം സീസണ്‍-2 ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക