Image

ശബരിമല വിഷയത്തില്‍ ഇന്നുംബഹളം; സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

Published on 10 December, 2018
ശബരിമല വിഷയത്തില്‍ ഇന്നുംബഹളം; സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരു: ശബരിമല വിഷയത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സ്‌പീക്കറുടെ ഡയസിനു മുന്നില്‍ എത്തിയ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം അവസാനിപ്പിച്ച്‌ ഇരിപ്പിടത്തിലേക്ക്‌ മടങ്ങണമെന്ന്‌ സ്‌പീക്കര്‍ പലവട്ടം ആവശ്യപ്പൈട്ടങ്കിലും അംഗങ്ങള്‍ അനുസരിച്ചില്ല.

തുടര്‍ന്ന്‌ ചോദ്യോത്തര വേള റദ്ദാക്കി. സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും മേശപ്പുറത്തുവെക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.
നിയമസഭാ സമ്മേളനം തുടങ്ങിയതു മുതല്‍ പ്രതിപക്ഷം ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിലാണ്‌.

മൂന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുകയും ചെയ്യുന്നുണ്ട്‌. ഇവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക്‌ സ്‌പീക്കര്‍ തയാറാകുന്നില്ലെന്ന്‌ പ്രതിപക്ഷത്തിന്‌ പരാതിയുണ്ട്‌.

         
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക