Image

ബിജെപിയുടെ റാലി പോയ വഴി ചാണകവും ഗംഗാ ജലവും തളിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകര്‍

Published on 10 December, 2018
ബിജെപിയുടെ റാലി പോയ  വഴി ചാണകവും ഗംഗാ ജലവും തളിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകര്‍
ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ബിജെപി പാളയത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടെ ബിജെപിയെ കൂടുതല്‍ അണികള്‍ കയ്യൊഴിയുന്നു. പാര്‍ട്ടി വിട്ട അണികള്‍ക്കിടയില്‍ ബിജെപിക്കെതിരേ രോഷം ശക്തമാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

പശ്ചിമ ബംഗാളിലെ കുച്ച്‌ ബെഹാറിലൂടെ ഇന്നലെ ഇത്‌ തെളിയിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറി. പശ്ചിമ ബംഗാളിലെ കുച്ച്‌ ബെഹാറിലൂടെ ബിജെപി റാലി കടന്നു പോയ സ്ഥലത്ത്‌ ഗംഗാ ജലവും ചാണക വെള്ളവും തളിച്ച്‌ ശുദ്ധിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍.

ബിജെപി വര്‍ഗീയ സന്ദേശം പ്രചരിപ്പിച്ച്‌ കടന്നുപോയ വഴിയാണ്‌ ശുദ്ധീകരിച്ചത്‌ എന്നാണ്‌ തൃണമൂല്‍ നേതാവ്‌ പങ്കജ്‌ ഘോഷ്‌ പറഞ്ഞു.

ഇത്‌ മദന്‍ മോഹന്റെ മണ്ണാണ്‌. ഹിന്ദു ആചാര പ്രകാരാണ്‌ ഇവിടെ ശുദ്ധീകരിച്ചിരിക്കുന്നത്‌. മദന്‍ മോഹന്റെ അല്ലാതെ മറ്റൊരു തേരും ഇതിലൂടെ കടന്നു പോകേണ്ട എന്നാണ്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌. കൂടാതെ ബിജെപി രഥായാത്ര കടന്നു പോകുന്ന സ്ഥലങ്ങള്‍ ശുദ്ധീകരിക്കണം എന്ന്‌ മമതാ ബാനര്‍ജിയും പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

ബംഗാളില്‍ ഡിസംബര്‍ 7,9, 14 ദിവസങ്ങളിലായി രഥയാത്ര നടത്താണ്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ തീരുമാനിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക