Image

കൊച്ചി വിമാനതാവള റണ്‍വേയ്‌ക്ക്‌ വേണ്ടി ചെങ്ങല്‍ തോട്‌ അടച്ചതു മൂലമുള്ള വെള്ളക്കെട്ട്‌: കിറ്റ്‌കോയുടെ പഠന റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്‌തു

Published on 10 December, 2018
കൊച്ചി വിമാനതാവള  റണ്‍വേയ്‌ക്ക്‌ വേണ്ടി ചെങ്ങല്‍ തോട്‌ അടച്ചതു മൂലമുള്ള വെള്ളക്കെട്ട്‌: കിറ്റ്‌കോയുടെ പഠന റിപ്പോര്‍ട്ട്‌  ചര്‍ച്ച ചെയ്‌തു
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ റണ്‍വേ നിര്‍മ്മാണ വേളയില്‍ ചെങ്ങല്‍ തോട്‌ അടച്ചു കെട്ടിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി കിറ്റ്‌കോ നടത്തിയ പഠന റിപ്പോര്‍ട്ട്‌ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തു.ചെങ്ങല്‍ തോട്‌ അടച്ചിട്ടതു മൂലം ഈ പ്രദേശത്ത്‌ വിമാനത്താവളം തുടങ്ങിയ കാലഘട്ടം മുതല്‍ വര്‍ഷക്കാലത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌.
ഇടമലയാര്‍ ഡാം തുറന്ന്‌ വിട്ടതു മൂലവും കഴിഞ്ഞ പ്രളയകാലത്ത്‌ ഡാമുകള്‍ തുറന്നു വിട്ടതു മൂലവും പെരിയാര്‍ കരകവിഞ്ഞതു മൂലം കൊച്ചി അന്താരാഷ്ട്ര വിമാന താവളം അടിച്ചിടേണ്ടി വരെ വന്നു കഴിഞ്ഞ പ്രാവശ്യം ദിവസങ്ങളോളം തന്നെ അടച്ചിടേണ്ടി വന്നു.

ഇത്‌ വിദേശത്ത്‌ നിന്നും മറ്റും കേരളത്തിലേയ്‌ക്ക്‌ വരുന്നതിന്‌ ഏറേ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വന്നു കളക്ട്രേറ്റ്‌ സ്‌പാര്‍ക്ക്‌ ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള അധ്യക്ഷതയിലാണ്‌ യോഗം ചേര്‍ന്നത്‌. റോജി എം ജോണ്‍ എം എല്‍ എ, അന്‍വര്‍ സാദത്ത്‌ എം എല്‍ എ എന്നിവരും വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും കൊച്ചി അന്താരാഷ്ട്ര വിമാനതാവള അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

ആകെ 228 കോടി രൂപയുടെ പദ്ധതികളാണ്‌ കിറ്റ്‌കോയുടെ റിപ്പോര്‍ട്ടിലുള്ളത്‌. സിയാലിനു തെക്കുഭാഗത്തായി കനാല്‍ , അതിനോട്‌ ചേര്‍ന്ന്‌ റോഡ്‌ , വടക്കുഭാഗത്തായി പുതിയ ഡൈവേര്‍ഷന്‍ കനാല്‍, എ.പി. വര്‍ക്കി റോഡ്‌, ചെത്തിക്കോട്‌ എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍, മറ്റൂര്‍-കരിയാട്‌ റോഡില്‍ കലുങ്ക്‌, വെള്ളം ഒഴുകുന്നതിനുള്ള സംവിധാനങ്ങള്‍, പുളിയാംപിള്ളി യില്‍ പാലം, നായത്തോട്‌ തുറ നവീകരണം, തുറവല്‍, വലവിത്തോട്‌, ഇടമലയാര്‍ പാലങ്ങളുടെ പുനരുദ്ധാരണം, കൈതക്കാട്‌ ചിറ തോട്‌ നവീകരണം തുടങ്ങി 18 ഇന പദ്ധതികളാണ്‌ കിറ്റ്‌ കോ മുന്നോട്ടുവച്ചത്‌.
പദ്ധതികളെല്ലാം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കണമെന്ന്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.

അന്തിമ റിപ്പോര്‍ട്ട്‌ കാലതാമസമില്ലാതെ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പദ്ധതികളുടെ നടത്തിപ്പ്‌ ചെലവ്‌ സിയാല്‍ വഹിക്കണമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര വിമാനതാവള നിര്‍മ്മാണ വേളയില്‍ ഏറേ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കി.

ഇതിനെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ നടപടിയായത്‌ നടപടിയുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനതാവള ഡയറക്ടര്‍ ബോര്‍ഡ്‌ കിറ്റ്‌ കോയെ പഠനച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ക്കു ശേഷമായിരിക്കും അവസാന തീരുമാനമുണ്ടാക്കുക. ദുരന്തനിവാരണം ഡപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവിയും യോഗത്തില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക