Image

കൊച്ചി മെട്രോ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഡിസംബറില്‍ ഓയസീസ്‌ മാളില്‍ നടക്കും

Published on 10 December, 2018
കൊച്ചി മെട്രോ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഡിസംബറില്‍ ഓയസീസ്‌ മാളില്‍ നടക്കും
കൊച്ചി മെട്രോ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 11, 12, 13 , 14 തീയ്യതികളില്‍ ബഹ്‌റൈന്‍ ഓയസീസ്‌ മാളിലെ സിനികൊ തിയേറ്ററുകളില്‍ വെച്ച്‌ നടത്തപ്പെടും. ബഹ്‌റൈന്‍ , കുവൈറ്റ്‌ , ഒമാന്‍, യു.എ.ഇ , സൗദി അറേബൃ എന്നീ ജി.സി.സി രാജൃങ്ങളില്‍ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങള്‍ മത്സരങ്ങളില്‍ പന്‍കെടുക്കും . അറബ്‌ ചിത്രങ്ങളും ഇന്തൃന്‍ പ്രവാസി ചിത്രങ്ങളും മത്സരചിത്രങ്ങളില്‍ ഉള്‍പ്പെടും.

പതിനൊന്നാം തീയ്യതി ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴു മണിക്കാണ്‌ പ്രദര്‍ശനങ്ങളുടെ തുടക്കം. മലയാളത്തിന്‍റെ മഹാ നടന്‍ ശ്രീ മോഹന്‍ലാല്‍ ചെയര്‍മാനും പ്രശസ്‌ത തെന്നിന്തൃന്‍ താരം ശ്രീ രവീന്ദ്രന്‍ ഡയറക്ടറുമായിട്ടുള്ള കൊച്ചി മെട്രോ ഷോര്‍ട്ട്‌ ഫിലിം ഗ്രൂപ്പും മനാമ കൃാപിറ്റല്‍ ഗവര്‍ണ്ണറേറ്റും സഹകരിച്ചു നടത്തുന്ന ഫെസ്റ്റിവെല്‍ ബഹ്‌റൈന്‌ ഒരു പുതിയ അനുഭവമായിരിക്കും. സൗദി അറേബൃ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ .അഹ്മ്‌മദ്‌ അല്‍ മുല്ല, ദുബായ്‌ ഫിലിം ഡയറക്ടറും ,ആക്ടറുംനടനുമായ മന്‍സൂദ്‌ അമാനുള്ള അല്‍ അലി, ബഹ്‌റൈന്‍ ചലചിത്രകാരനായ മുഹമ്മദ്‌ ജനാഹി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പന്ത്രണ്ടാം തീയ്യതി ഇന്തൃന്‍ സൂപ്പര്‍ താരം ശ്രീ രജനീകാന്തിന്‍റെ ജന്‍മദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളോടെയും പതിമൂന്നിന്‌ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആദരസൂചകമായി പത്തേമാരി എന്ന സിനിമാ പ്രദര്‍ശനവും മത്സരങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രദര്‍ശന ദിവസങ്ങളുടെ അവസാന ദിവസമായ പതിനാലാം തീയ്യതി ജി.സി.സി യിലെ തന്നെ ഏറ്റവും വലിയ അവാര്‍ഡ്‌ തുകയുള്ള ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിന്‍റെ അവാര്‍ഡ്‌ പ്രഖൃാപനം നടത്തും അന്നത്തെ ദിവസം പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌ മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്‍ എന്ന സിനിമയ്‌ക്ക്‌ ആശംസകളര്‍പ്പിക്കാനായി ഒടിയന്‍ ഡേ ആഘോഷിച്ച്‌ കൊണ്ടാകും.

ഫ്‌ളാഷ്‌ മോബുകള്‍ ,നാടന്‍ വാദേൃാപകരണ സംഗീത മേളങ്ങള്‍ തുടങ്ങി നിരവധി കലാ രൂപങ്ങളുടെ അകന്‍പടിയോടെ നാലു ദിവസങ്ങളിലായി നടത്തുന്ന ഈ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഒരു ഇന്‍ഡോ അറബ്‌ ഐകൃത്തിന്‍റെ നേര്‍ക്കാഴ്‌ച ഉത്‌ഘോഷിക്കുന്ന രീതിയില്‍ ഉത്സവ പ്രതീതി തീര്‍ക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ജൂറി അംഗങ്ങളായി ബഹ്‌റൈനില്‍ നിന്നുള്ള മുഹമ്മദ്‌ ബു അലി ,ഒമാന്‍ ഫെസ്റ്റിവെല്‍ ഡയറക്ടറും സൊസൈറ്റി ചെയര്‍മാനുമായ മുഹമ്മദ്‌ അല്‍ കണ്ടി, സൗദിയില്‍ നിന്നുള്ള ഫിലിം മേക്കര്‍ ശ്രീമതി റീം അല്‍ ബൈത്ത്‌, ഇന്തൃയില്‍ നിന്നുള്ള പ്രമുഖ സംവിധായകന്‍ സലീം അഹ്മ്‌മദ്‌ എന്നിവരാണ്‌ ഫെസ്റ്റിവലിനെത്തുന്നതെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ രവീന്ദ്രന്‍ പറഞ്ഞു. അദ്‌ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ നിക്കോണ്‍ പ്രതിനിധി വിശ്വാസ്‌, സിനികൊ പ്രതിനിധി സുനില്‍ബാലന്‍, ടെക്‌നോളജി പാര്‍ട്ടണര്‍ രഞ്‌ജിത്‌, ഹോസ്‌പിറ്റാലിറ്റി പാര്‍ട്ടണര്‍ കാള്‍ട്ടണ്‍ ഡേവിഡ്‌, സഞ്‌ജീവ്‌ എന്നിവര്‍ പന്‍കെടുത്തു . ഷീജ പവിത്രന്‍, പവിത്രന്‍ നീലേശ്വരം ,സജിനി നെറ്റൊ ,ആന്‍റണി, എഫ്‌.എം. ഫൈസല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊച്ചി മെട്രോ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഡിസംബറില്‍ ഓയസീസ്‌ മാളില്‍ നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക