Image

വിജയ്‌ മല്യയെ ഇന്ത്യയ്‌ക്ക്‌ കൈമാറുമെന്ന്‌ യു കെ

Published on 10 December, 2018
വിജയ്‌ മല്യയെ ഇന്ത്യയ്‌ക്ക്‌ കൈമാറുമെന്ന്‌ യു കെ
രാജ്യത്തെ ബാങ്കുകളില്‍ നിന്ന്‌ 9000 കോടി രൂപയുടെ വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാതെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ്‌ മല്യയെ ഇന്ത്യയ്‌ക്ക്‌ കൈമാറുമെന്ന്‌ യു കെയിലെ കോടതി. അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തേക്ക്‌ കോടതി മല്യയ്‌ക്ക്‌ സമയം അനുവദിച്ചിട്ടുണ്ട്‌. വായ്‌പ തട്ടിപ്പ്‌ കേസിലാണ്‌ ഈ വിധി.

വിജയ്‌ മല്യ 1998-ലാണ്‌ യുണൈറ്റഡ്‌ റേസിംഗ്‌ ബ്ലഡ്‌ സ്റ്റോക്ക്‌ ബ്രീഡേഴ്‌സ്‌ എന്ന കമ്പനി രൂപീകരിക്കുന്നത്‌. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി 9380 കോടി കടമെടുത്ത വിജയ്‌മല്യ വായ്‌പ തിരിച്ചടക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ കഴിയുന്ന മല്യയോട്‌ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ നേരത്തെ മുംബൈയിലെ പ്രത്യേകകോടതി സമന്‍സ്‌ അയച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തിയശേഷം രാജ്യം വിടുന്നവര്‍ക്കെതിരേയുള്ള പുതിയ നിയമപ്രകാരമാണ്‌ ഈ സമന്‍സ്‌ അയച്ചത്‌. എന്നിട്ടും ഹാജരാവാത്ത മല്യയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

അതോടെ അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ലണ്ടനില്‍ കഴിയുന്ന മല്യ താന്‍ കുറ്റക്കാരനല്ലെന്ന്‌ ആവര്‍ത്തിച്ചിരുന്ന മല്യ ഇന്നലെ നിലപാട്‌ മാറ്റിയിരുന്നു. വായ്‌പയെടുത്ത തുക തിരിച്ച്‌ നല്‍കുന്നതിന്‌ താന്‍ തയ്യാറാണെന്ന്‌ ഇന്നലെ മല്യ പ്രഖ്യാപിച്ചത്‌ കോടതി വിധി പ്രതികൂലമായി മാറുമെന്ന്‌ മുന്നില്‍ കണ്ടത്തിന്റെ ഫലമായിട്ടാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക