Image

പിറവം പള്ളിയില്‍ നടന്നത്‌ പൊലീസിന്റെ നാടകമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ

Published on 10 December, 2018
പിറവം  പള്ളിയില്‍ നടന്നത്‌ പൊലീസിന്റെ നാടകമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ
കൊച്ചി: പിറവം പള്ളി തര്‍ക്കത്തിലെ പൊലീസ് ഇടപെടലിനെ നാടകമെന്ന് ഓര്‍ത്തഡോക്സ് സഭ. വിധി നടപ്പാക്കണമെങ്കില്‍ അത് ആകാമായിരുന്നെന്ന് തോമസ് മാര്‍ അത്താനിയോസ് പറഞ്ഞു. കേസ് കോടതിയില്‍ വരുമ്പോള്‍ വിധി നടപ്പാലാക്കുവാന്‍ കഴിയില്ല എന്ന് ധരിപ്പിക്കുവാനുള്ള നാടകമാണ് അരങ്ങേറിയതെന്നാണ് ആരോപണം.

അതേസമയം, പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

പൂര്‍വ പിതാക്കന്‍മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രേഷ്ട കാതോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു. കോടതി അലക്ഷ്യം ഇല്ല. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാണെങ്കിലും ഓര്‍ത്തഡോക്സ് സഭ തയാറാകുന്നില്ല.

മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍നിന്നു പിന്‍മാറില്ല. പ്രാര്‍ഥനാ യജ്ഞം അനിശ്ചിത കാലത്തേയ്ക്കു തുടരുന്നതിനാണ് തീരുമാനം.

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ പിറവം പള്ളിയില്‍ സഭ എപ്പിസ്‌കോപ്പല്‍ സുനഹദോസ് ചേരും. യാക്കോബായ സഭയും വിശ്വാസികളും ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. പൊലീസിനെ പള്ളിയില്‍ ഇറക്കിയതിന്റെ ചെലവ് ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് ഈടാക്കണമെന്നും ബാവ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക