Image

നവകേരളം, കേന്ദ്ര നിലപാട് തടസമായി: റെജി ലൂക്കോസ്

Published on 10 December, 2018
നവകേരളം, കേന്ദ്ര നിലപാട് തടസമായി: റെജി ലൂക്കോസ്
ന്യൂ ജേഴ്‌സി: പ്രവാസിമലയാളികളുടെസഹായം കൊണ്ട് നവകേരളം സൃഷ്ടിക്കാമായിരുന്നു, പക്ഷെ കേന്ദ്രഗവണ്മെന്റിന്റെ നിലപാട് തടസമായതായി ഇടതു സഹയാത്രികനും മാധ്യമ പ്രവര്‍ത്തകനുമായറെജി ലൂക്കോസ് അഭിപ്രയപ്പെട്ടു .

ന്യൂ ജേഴ്‌സിയില്‍ഫൊക്കാന നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ പ്രളയകാലത്തു കേരളത്തിന് നല്‍കിയ സഹായം വളരെ വിലപ്പെട്ടതാണ്. അമേരിക്കന്‍ മലയാളികള്‍ മാത്രം നവകേരള നിര്‍മ്മിതിക്കായി 250കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ കൊണ്ട് കേരളത്തിന് അതിനു കഴിയാതെ വന്നു. ഗള്‍ഫ് രാജ്യങ്ങളുടെസഹായവാഗ്ദാനവുംകേരളത്തിന് സ്വീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് .

പ്രളയകാലത്ത് ഫൊക്കാന കേരളത്തിലുടനീളം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്. അതിനു ഫൊക്കാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി അമേരിക്കന്‍ മലയാളികളുടെ കൈത്താങ്ങ് കേരളവും സംസ്ഥാന സര്‍ക്കാരും നന്ദിയോടെ സ്മരിക്കുന്നു. തന്നെയുമല്ല ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മലയാള ടി.വി ചാനലുകളെ സംവാദങ്ങളുടെ വലിയ പ്രേക്ഷകരാണ് അമേരിക്കന്‍ മലയാളികളെന്നതും സന്തോഷം നല്‍കുന്നു .

യു എസ്സ് മലയാളികളുടെ ജന്മനാടിനോടുള്ള സ്‌നേഹം തന്നെയാണ് ഇതിലൂടെ വെളിവാകുന്നതെന്നു റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു .

ഇടുക്കിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന റെജി ലൂക്കോസ് ചാനല്‍ ചര്‍ച്ചകളുടെ സജീവ സാന്നിധ്യം ആയതില്‍ ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മാധവന്‍ നായര്‍ പറഞ്ഞു .

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് വളരെ വേറിട്ട ശൈലിക്ക് ഉടമയാണ് റെജി ലൂക്കോസ് .ഏതു വിഷയമാണെങ്കിലും അത് പഠിച്ചു അവതരിപ്പിക്കുവാന്‍ റെജി ലൂക്കോസ് ശ്രദ്ധിക്കാറുണ്ട്. ട്രംപിന്റെ വിജയം വസ്തുതകള്‍ നിരത്തി കേരളത്തിലെ ചാനലുകളില്‍ അവതരിപ്പിച്ചത് റെജി ലൂക്കോസ് മാത്രമായിരുന്നുവെന്ന് ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു .

ഏതു വേദിയിലും ചര്‍ച്ചയിലും തന്റെ അഭിപ്രായം തുറന്നുപറയാന്‍ ചങ്കൂറ്റം കാണിക്കുന്ന അപൂര്‍വം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് റെജിലൂക്കോസ് എന്ന് ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അഭിപ്രായപ്പെട്ടു .

ഫൊക്കാനയുടെ കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിനായി പോയ സമയത്ത് മുഖ്യമന്ത്രിയുമായി കൂടുതല്‍ സമയം ചിലവഴിക്കുവാനും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അദ്ദേഹത്തോട്സംസാരിക്കുവാനും സാധിച്ചത് റെജി ലൂക്കോസിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യുവാന്‍ അമേരിക്കയില്‍ വരുന്നതിനും ആ കൂടിക്കാഴ്ച ഗുണം ചെയ്തതായി ഫൊക്കാന മുന്‍ ട്രഷറാര്‍ ഷാജി വര്‍ഗീസ് പറഞ്ഞു .

ലൈസി അലക്‌സ്, ലീലാ മാരേട്ട്, എല്‍ദോ പോള്‍, റെജി ജേക്കബ്, ഇന്‍ഡ്യാ പ്രസ്സ് ക്ലബ് പ്രസിഡന്റ് മധുകൊട്ടാരക്കര തുടങ്ങി ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു 
നവകേരളം, കേന്ദ്ര നിലപാട് തടസമായി: റെജി ലൂക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക