Image

ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍

മനോജ് മാത്യു Published on 10 December, 2018
ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍
ടോറോന്റോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെയും മലയാളി സമൂഹത്തിന്റെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

1969 ഡിസംബര്‍ 25 ന് റവ.ഫാ. N K തോമസ് ആദ്യമായി ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പിന്നീട് 1970 ല്‍ റവ.ഫാ കെ സി ജോര്‍ജ്ജ് ആദ്യ വികാരിയായി പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഒരു കോണ്‍ഗ്രിഗേഷന്‍ രൂപീകരിക്കപ്പെട്ടു.

ഈ വര്‍ഷത്തെ പരുമല പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാള്‍ട്ടന്‍ MPP ശ്രീ. ദീപക് ആനന്ദ് നിര്‍വഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വികാരി റവ. ഡാനിയേല്‍ പുല്ലേലില്‍ ആമുഖ പ്രസംഗം നടത്തി.

തദവസരത്തില്‍ ഇടവകയിലെ മുതിര്‍ന്ന അംഗമായ ശ്രീ.ബാബു സ്‌കറിയ ഇടവകയുടെ 50 വര്‍ഷത്തെ ചരിത്രം അവതരിപ്പിച്ചു. റവ.ഫാ. സാം തങ്കച്ചന്‍ കൊല്ലാമല, ഷോണ്‍ മാത്യു, അലീഷാ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി ശ്രീ. ജി. ജോര്‍ജ്ജ് സ്വാഗതവും ട്രസ്റ്റി ശ്രീ. ടൈറ്റസ് വൈദ്യന്‍ നന്ദിയും അറിയിച്ചു.
ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക