Image

മൂന്ന്‌ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്നേറ്റം

Published on 10 December, 2018
മൂന്ന്‌ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്നേറ്റം

ന്യൂഡല്‍ഹി: മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഢ്‌, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തെലങ്കാന,മിസോറാം ഒഴികെയുള്ള മൂന്ന്‌്‌ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‌ മുന്നേറ്റം. തെലങ്കാനയില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടി.ആര്‍എസ്‌ ആണ്‌ മുന്നില്‍. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്‌ ആണ്‌ മുന്നില്‍.

പ്രാദേശിക വിഷയങ്ങളോടൊപ്പം വിലക്കയറ്റം, നോട്ട്‌ പിന്‍വലിക്കല്‍, ജി.എസ്‌.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങി ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്‌ പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്‌.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ്‌ രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്‌.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്‌. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബി.ജെ.പി.ക്ക്‌ അനുകൂലമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക