Image

മസ്‌ക്കറ്റില്‍ സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷം വെള്ളിയാഴ്ച.

ബിജു വെണ്ണിക്കുളം Published on 11 December, 2018
മസ്‌ക്കറ്റില്‍  സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷം  വെള്ളിയാഴ്ച.
മസ്‌കാറ്റ് :  മസ്‌കറ്റിലെ   വിവിധ ക്രിസ്തിയ  ഇടവകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷം ഡിസംബര്‍ പതിനാലാം തിയതി  വെള്ളിയാഴ്ച  വൈകിട്ട്  എട്ടു. (8 )  മണിക്ക്   മസ്‌കറ്റിലെ  റൂവി  സെന്റ്  തോമസ്  പള്ളിയില്‍   നടക്കും.

മലങ്കര  ഓര്‍ത്തഡോക്‌സ് സഭയിലെ  ഗീവറുഗീസ്  മാര്‍ യൂലിയോസ്  മെത്രാപ്പോലീത്ത  ക്രിസ്മസ്   സന്ദേശം നല്‍കും. 

 വിവിധ  ഇടവകളുടെ  ക്രിസ്മസ്  ഗാന  ശുശ്രുഷ, ബൈബിള്‍ റീഡിങ്, റ്റബ്ലോ ക്രിസ്മസ്സിനോട്  അനുബന്ധിച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കും.

ഈ  വര്‍ഷത്തെ സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷത്തിന്റെ  ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി, പ്രസിഡന്റ്   ഫാദര്‍  പി.ഓ. മത്തായി, ജനറല്‍ കണ്‍വീനര്‍  ഫാദര്‍ എം.ഡി.കോശി,   സെക്രട്ടറി   രാജേഷ് വര്‍ക്കി  ചാക്കോ. എന്നിവര്‍   അറിയിച്ചു.


വാര്‍ത്ത : ബിജു  വെണ്ണിക്കുളം

മസ്‌ക്കറ്റില്‍  സംയുക്ത ക്രിസ്മസ് കരോള്‍  ആഘോഷം  വെള്ളിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക