Image

രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോണ്‍ഗ്രസ്‌; തെലങ്കാന ടിആര്‍എസിന്‌; മിസോറാമില്‍ എംഎന്‍എഫ്‌; മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍

Published on 11 December, 2018
രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോണ്‍ഗ്രസ്‌; തെലങ്കാന  ടിആര്‍എസിന്‌; മിസോറാമില്‍ എംഎന്‍എഫ്‌; മധ്യപ്രദേശില്‍  കോണ്‍ഗ്രസും ബിജെപിയും  ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍


ദില്ലി: അഞ്ച്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്‌ബോള്‍ ഫലസൂചനകളില്‍ ബിജെപി പിന്നില്‍.മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നത്‌. ബിജെപി-109, കോണ്‍ഗ്രസ്‌-107. ഭരണവിരുദ്ധവികാരമാണ്‌ ബിജെപിക്ക്‌ തിരിച്ചടിയായത്‌.

തെലങ്കാനയില്‍ ടിആര്‍എസ്‌ 85 സീറ്റുമായി മുന്നേറുകയാണ്‌. കോണ്‍ഗ്രസിന്‌ 18.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ 100 സീറ്റില്‍ മുന്നേറുമ്‌ബോള്‍ ഭരണകക്ഷിയായ ബിജെപി 84 സീറ്റിലേക്ക്‌ ചുരുങ്ങി.

മിസോറാമില്‍ എംഎന്‍എഫ്‌ 16 സീറ്റുകള്‍ക്ക്‌ മുന്നിലാണ്‌. കോണ്‍ഗ്രസിന്‌ 11.
ഛത്തീസ്‌ഗഢില്‍ കോണ്‍ഗ്രസ്‌ 524 സീറ്റിലും ബിജെപി 24 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസിന്‌ 11.

അതേസമയം, ബിജെപിക്ക്‌ കനത്ത തിരിച്ചടി ലഭിച്ച രാജസ്ഥാനില്‍ സിപിഐഎം രണ്ടിടത്ത്‌ ലീഡ്‌ ചെയ്യുന്നു.

സിപിഐഎം സ്ഥാനാര്‍ത്ഥികളായ ഗിര്‍ഭാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ്‌ ലീഡ്‌ ചെയ്യുന്നത്‌. ബല്‍വാന്‍ പൂനിയ ഭദ്ര മണ്ഡലത്തില്‍ 4,545 വോട്ടുകള്‍ക്കാണ്‌ ലീഡ്‌ ചെയ്യുന്നത്‌. ബികാനര്‍ ജില്ലയില്‍ ഗിര്‍ഭാരി മാഹിയ ലീഡ്‌ ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക