76
സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 24 സീറ്റില്‍ ലീഡ്
ചെയ്യുന്നു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ വലിയ
തിരിച്ചടിയാണ് ബി.ജെ.പി മന്ത്രിമാര്‍ നേരിട്ടത്. മുഖ്യമന്ത്രി വസുന്ധര രാജെ
മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം
പിന്നിലാണ്.
രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി
ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക്
പിന്നിലാണ്.
കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക്
പിന്നിലാണ്. രാജസ്ഥാനിലെ അന്ത സീറ്റില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി
തേടിയത്.
രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000
വോട്ടുകള്‍ക്ക് പിന്നിലാണ്. ഹനുമന്‍ഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം
മത്സരിച്ചത്.
നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500
വോട്ടുകള്‍ക്ക് പിന്നിലാണ്. നിമാഗേര മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം
മത്സരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല