Image

തണ്ടൊടിഞ്ഞ് താമര, മോദി പ്രഭാവത്തിന് മങ്ങല്‍

Published on 11 December, 2018
തണ്ടൊടിഞ്ഞ് താമര, മോദി പ്രഭാവത്തിന് മങ്ങല്‍
 

സമൂഹത്തെ പൂര്‍ണ്ണമായും വര്‍ഗീയമായി ധ്രൂവീകരിച്ച് ബിജെപി നടത്തുന്ന പദ്ധതികള്‍ക്ക് സമൂഹം തിരിച്ചടി നല്‍കുന്നു എന്നതാണ് ഹിന്ദി ഹൃദയഭൂമിയിലെ ഇലക്ഷന്‍ ഫലത്തില്‍ നിന്ന്  മനസിലാക്കേണ്ടത്. പശുസംരക്ഷകര്‍ ഏറ്റവും കൂടുതല്‍ വിളയാടിയിരുന്ന നാടാണ് ചത്തീസ്ഗഡ്ഡ്. അവിടെ കോണ്‍ഗ്രസിന് സ്വീകരിച്ചുകൊണ്ട് സമൂഹം ബിജെപിയെ മാറ്റിനിര്‍ത്തിയിരിക്കുന്നു. അതേ പോലെ തന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും തകര്‍ന്നടിഞ്ഞ് പോയ നിലയില്‍ നിന്നും കോണ്‍ഗ്രസിന് ജനം തിരികെ കൊണ്ടുവന്നിരിക്കുന്നു. 
മോദിയുടെ കോര്‍പ്പറേറ്റ് പ്രീണന രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലായിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്‍റെ കേമത്തം പറച്ചില്‍കൊണ്ട് ജനജീവിതത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ജനം നല്‍കിയ മറുപടിയാണിത്. ഒപ്പം തീവ്രഹിന്ദുത്വത്തെ ഒരു പരധിക്കപ്പുറമാകുമ്പോള്‍ ജനം എടുത്ത് പുറത്തേക്കെറിയും എന്നതും വ്യക്തമാകുന്നു. 
വോട്ടര്‍മാര്‍ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ പോലും ബിജെപിയുടെ സ്ഥാനാര്‍ഥി ആരെന്ന് നോക്കേണ്ടതില്ല, എല്ലാം മണ്ഡലത്തിലും മോദി തന്നെയാണ് സ്ഥാനാര്‍ഥി എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. തുടര്‍ച്ചയായി കൈവന്ന വിജയങ്ങളില്‍ മോദിയും ഈ വാചകങ്ങളില്‍ അഭിരമിച്ചിരുന്നു. എന്നാല്‍ വാചകകസര്‍ത്തുകള്‍ക്ക് അധികം ആയുസില്ല എന്ന് രാജ്യം വിധിയെഴുതുകയാണിപ്പോള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക